സംസ്ഥാനത്ത് അവശ്യ സാധനങ്ങൾക്ക് കൺസ്യൂമർ ഫെഡ് വഴി ഹോം ഡെലിവറി

സംസ്ഥാനത്ത് അവശ്യ സാധനങ്ങൾക്ക് കൺസ്യൂമർ ഫെഡ് വഴി ഹോം ഡെലിവറി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി. ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് ഹോം ഡെലിവറി ആരംഭിക്കുന്നത്. 997 നീതി മെഡിക്കല്‍ സ്റ്റോറുകൾ വഴി ആവശ്യമായ മരുന്ന് വീടുകളില്‍ എത്തിക്കും.

ജലക്ഷാമം ഉള്ള ഇടങ്ങളില്‍ ജലവിഭവ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണം. അതോടൊപ്പം കൂടുതൽ സമയം വെയിലത്ത് ജോലിചെയ്യേണ്ടിവരുന്ന പൊലീസുകാർക്ക് കുടിവെള്ളം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം ഇന്ന് ഒമ്പത് പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്.  കാസർകോട് 7 പേർ, തൃശൂർ, കണ്ണൂർ എന്നിവടങ്ങളിൽ നിന്നും ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 295 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ ഭേദമായവർ ഉൾപ്പെടെ 206 പേർ വിദേശത്ത് നിന്നും എത്തിയവരാണ്.