‘സ്ക്രിപ്റ്റ് എഴുതുകയൊന്നുമല്ല, യൂട്യൂബിൽ നിന്നും ബിരിയാണി റെസിപ്പി കോപ്പിയടിക്കുകയാണ്’- വിനീത് ശ്രീനിവാസനെ ട്രോളി ഭാര്യ

April 25, 2020

തിരക്കഥാകൃത്തും സംവിധായകനും ഗായകനുമൊക്കെയായ വിനീത് ശ്രീനിവാസൻ ഈ ലോക്ക് ഡൗൺ കാലം സിനിമ കഥയെഴുത്തിലും ചിന്തയിലുമൊക്കെയാണെന്ന് വിചാരിച്ചവർക്ക് തെറ്റി.. എഴുത്തിലും മറ്റും വലിയ തിരക്കിലാണ് എങ്കിലും തിരക്കഥയെഴുത്തിലല്ല എന്ന് വ്യക്തമാക്കുകയാണ് ഭാര്യ ദിവ്യ.

View this post on Instagram

Someone is busy…scripting a biryani recipe…rather copying from YouTube.. And yes we share t shirts.. @sitarasuresh u lucky girl..is the dunzo man ready??

A post shared by Divya Vineeth (@divyavineeth) on

വിനീത് ശ്രീനിവാസൻ എന്തോ എഴുതുന്ന ചിത്രം പങ്കുവെയ്ക്കുകയാണ് ദിവ്യ. സ്ക്രിപ്റ്റ് എഴുതുകയൊന്നുമല്ല, യൂട്യൂബിൽ നിന്നും ബിരിയാണി റെസിപ്പീ കോപ്പിയടിക്കുകയാണെന്നാണ് ദിവ്യ പറയുന്നത്.

ലോക്ക് ഡൗൺ സമയത്ത് എല്ലാ സിനിമ താരങ്ങളും കുടംബത്തിനൊപ്പം സമയം ചിലവഴിക്കുകയാണ്. പാചകത്തിലും കൃഷിയിലുമൊക്കെയാണ് എല്ലാവരും ശ്രദ്ധ ചെലുത്തുന്നത്.