കുഞ്ഞുമകളെ നെഞ്ചോട് ചേര്‍ത്ത് വിനീത് ശ്രീനിവാസന്‍; മനോഹരം ഈ സ്‌നേഹചിത്രം

മലയാള ചലച്ചിത്ര താരങ്ങളുടെ അഭിനയവിസ്മയങ്ങള്‍ക്കൊപ്പം പലപ്പോഴും അവരുടെ കുടുംബ വിശേഷങ്ങളും സമൂഹമാധ്യമങ്ങളില്‍ ഇടം നേടാറുണ്ട്. സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുകയാണ് വിനീത് ശ്രീനിവാസന്റെ മകള്‍ക്കൊപ്പമുള്ള ഒരു മനോഹര ചിത്രം. നടനായും സംവിധായകനായും ഗായകനായും മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് വിനീത് ശ്രീനിവാസന്‍. പാട്ട്, സംവിധാനം, അഭിനയം തുടങ്ങിയവയിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരം മലയാള സിനിമയിലെ സകലകലാവല്ലഭനാണ്.

മകളെ നെഞ്ചോട് ചേര്‍ത്തുനില്‍ക്കുന്ന വിനീത് ശ്രീനിവാസന്റെ ചിത്രം നടി ലിസി ലക്ഷ്മിയാണ് പങ്കുവെച്ചത്. ചെന്നൈയില്‍ വെച്ചു നടന്ന ‘ഹെലന്‍’ സിനിമയുടെ സെലിബ്രിറ്റി ഷോയുടെ ഇടവേളയില്‍ ലിസി പകര്‍ത്തിയതാണ് ഈ ചിത്രം. സിനിമയുടെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുള്ള വിനീത് നല്ലൊരു അച്ഛനാണെന്നും എല്ലാ അച്ഛന്‍മാര്‍ക്കും മാതൃകയാണെന്നും ലിസി ലക്ഷ്മി ചിത്രത്തോടൊപ്പം കുറിച്ചു.

Read more:വമ്പന്‍ മീനിനെ ആഹാരമാക്കി സ്രാവിന്‍ കൂട്ടങ്ങള്‍; സ്രാവിനെ വിഴുങ്ങി മറ്റൊരു വീരന്‍: കൗതുകമുണര്‍ത്തി ആഴക്കടല്‍ ദൃശ്യങ്ങള്‍

കുടുംബവിശേഷങ്ങള്‍ പലപ്പോഴും വിനീത് ശ്രീനിവാസന്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. മകന്‍ വിഹാന് കൂട്ടായി മകള്‍ പിറന്ന കാര്യവും വിനീത് ശ്രീനിവാസന്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. 2012 ലാണ് വിനീത് ശ്രീനിവാസനും ദിവ്യയും വിവാഹിതരായത്.

‘ഒരുപാട് അഭിനന്ദനങ്ങൾ നേടിത്തന്ന രണ്ടു സ്ത്രീകൾ’- വിനീത് ശ്രീനിവാസൻ

അഭിനേതാവായും സംവിധായകനായും ഗായകനായുമൊക്കെ വെള്ളിത്തിരയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് വിനീത് ശ്രീനിവാസൻ. ഇപ്പോൾ ചലച്ചിത്ര നിർമാണരംഗത്തും സജീവ സാന്നിധ്യമാണ് വിനീത്. അഭിയത്തിൽനിന്നും ചെറിയൊരു ഇടവേള എടുത്ത താരം ‘അരവിന്ദന്റെ അതിഥി’കളിലൂടെ നായകനായി തിരികെയെത്തി, പിന്നീട് ഹാട്രിക് വിജയം നേടുകയായിരുന്നു. വിനീതിന്റേതായി പുറത്തിറങ്ങിയ ‘തണ്ണീർമത്തൻ ദിന’ങ്ങളും ‘മനോഹര’വും സൂപ്പർഹിറ്റായി. അതിനു പിന്നാലെ മറ്റൊരു വലിയ വിജയം ‘ഹെലനി’ലൂടെ നേടുകയാണ് വിനീത് ശ്രീനിവാസൻ.

പണമൊക്കെ വെറും കടലാസ്സ് തുണ്ടുകളായി മാറുന്ന അവസ്ഥയാണ് ‘ഹെലൻ’ അവതരിപ്പിച്ചത്. ചിത്രത്തിന്റെ സംവിധായകൻ മാത്തുക്കുട്ടി സേവ്യറിനൊപ്പം നിർമാതാവ് വിനീത് ശ്രീനിവാസനും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുകയാണ്. ചിത്രം ഹിറ്റായി മുന്നേറുമ്പോൾ തന്റെ ജീവിതത്തിൽ ഒരുപാട് അഭിനന്ദനങ്ങൾ നേടിത്തന്ന രണ്ടു സ്ത്രീകളെ പരിചയപ്പെടുത്തുകയാണ് വിനീത് ശ്രീനിവാസൻ.

രോഹിണി പ്രണാബും ഹെലൻ പോളും. ‘തിര’ എന്ന ചിത്രത്തിലെ ശോഭനയുടെ കഥാപാത്രത്തിന്റെ പേരാണ് രോഹിണി പ്രണാബ്. കൊൽക്കത്തയുടെ പശ്ചാത്തലത്തിൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെയാണ് ധ്യാൻ ശ്രീനിവാസന്റെ അരങ്ങേറ്റവും.

Read More:പ്രാർത്ഥനയാണെങ്കിലും എന്തെല്ലാം ഭാവങ്ങളാണ് നിമിഷ നേരം കൊണ്ട് മുഖത്ത് മിന്നി മായുന്നത്; സമൂഹമാധ്യമങ്ങളിൽ തരംഗമായി കൊച്ചുമിടുക്കിയുടെ വീഡിയോ

2013 ൽ ഇറങ്ങിയ ‘തിര’ എന്ന സിനിമയിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ശോഭനയുടെ കഥാപാത്രമായ ഡോക്ടർ രോഹിണി പ്രണാബ് ആയിരുന്നു. വളരെയധികം നിരൂപക പ്രശംസയും പ്രേക്ഷക പിന്തുണയും ഈ ശക്തമായ സ്ത്രീ കഥാപാത്രം നേടി. അത് വിനീത് ശ്രീനിവാസന്റെ കരിയറിലെ ഒരു പൊൻതൂവലുമായി മാറി .

അതേ അംഗീകാരവും സ്‌നേഹവും അഭിനന്ദനവുമൊക്കെ മറ്റൊരു സ്ത്രീയിലൂടെ വീണ്ടും വിനീതിനെ തേടിയെത്തിയിരിക്കുകയാണ്. ‘ഹെലനി’ലൂടെ. ‘കുമ്പളങ്ങി നൈറ്റ്സി’ലൂടെ സിനിമ ലോകത്തേക്ക് അരങ്ങേറിയ അന്ന ബെന്നിന്റെ ശക്തമായ ഒരു കഥാപാത്രമാണ് ‘ഹെലനി’ലൂടെ കാണാൻ സാധിക്കുക. രണ്ടു ചിത്രങ്ങളും തന്റെ ജീവിതത്തിൽ ഏറെ അംഗീകാരം നേടി തന്നതായാണ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ വിനീത് പറയുന്നത്.

 

 

സംവിധായകരെ വിളിച്ച് ചാൻസ് ചോദിക്കാന്‍ തുടങ്ങിയിട്ട് 24 വർഷം; ഒടുവിൽ കൈവന്ന ഭാഗ്യം, ഹൃദ്യം ഈ കുറിപ്പ്

സിനിമയിൽ ഒന്ന് മുഖം കാണിക്കാൻ അവസരം അന്വേഷിച്ച് നടക്കുന്ന നിരവധി ആളുകളുണ്ട്. ചെറിയ വേഷങ്ങൾക്ക് വേണ്ടി സംവിധായകരുടെയും സിനിമപ്രവർത്തകരുടെയും അടുത്തു കയറിയിറങ്ങുന്നവരും മലയാള സിനിമയിൽ സ്ഥിരം കാഴ്ചയാണ്. എന്നാൽ 24 വർഷങ്ങൾ സിനിമയിൽ ഒരു അവസരം ചോദിച്ച് പല സംവിധായകരുടെയും അടുത്തുകൂടെ കയറിയിറങ്ങി അവസാനം ഭാഗ്യം ഇങ്ങോട്ടേക്ക് അന്വേഷിച്ച് വന്ന ജയരാജ് എന്ന നടന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് അമർ പ്രേം തന്റെ ഫേസ്ബുക്ക് പേജിലൂടെ.

മാത്തുക്കുട്ടി സംവിധാനം നിർവഹിച്ച ‘ഹെലൻ’ എന്ന ചിത്രത്തിലാണ് ജയരാജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസനാണ് അദ്ദേഹത്തെ വിളിച്ച് ഈ അവസരം നലകിയത്. ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറില്‍ വിനീത്  ശ്രീനിവാസനാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിനീത് ശ്രീനിവാസൻ നിർമിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘ഹെലൻ’. അന്ന ബെന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിക്കൊണ്ടിരിക്കുകയാണ്. ‘ദി ചിക്കന്‍ ഹബ്ബ്’ എന്ന പേരിലുള്ള റസ്റ്റോറന്റിലെ വെയ്ട്രസ് ആണ് അന്നയുടെ കഥാപാത്രം.

അമറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം:

ഹെലൻ # വിനീത് ശ്രീനിവാസൻ ഇഷ്ടം  ???
1995 ൽ കെ മധു സാറിന്റെ ഒരു അഭിഭാഷകന്റെ കേസ് ഡയറി എന്ന സിനിമയിൽ കള്ളൻ ദാമോദരൻ എന്ന മികച്ച കഥാപാത്രത്തിന് ശേഷം കഴിഞ്ഞ 24 കൊല്ലവും അഭിനയിച്ച നൂറിൽ പരം സിനിമയിലും ആൾക്കൂട്ടത്തിൽ നിൽക്കുവാനോ, അല്ലെങ്കിൽ ഒരു ഡയലോഗ്, അതിനായിരുന്നു ജയരാജേട്ടന് യോഗം. പക്ഷെ കഴിഞ്ഞ 24 കൊല്ലവും അദ്ദേഹം മടി കൂടാതെ ചാൻസിന് വേണ്ടി എല്ലാവരേയും വിളിച്ചു കൊണ്ടേ ഇരുന്നു, ആ അദ്ദേഹത്തിന്റെ ഫോണിലേക്ക് വിനീത് ശ്രീനിവാസൻ എന്ന വ്യക്തി നേരിട്ട് വിളിച്ചു നല്കിയ സിനിമയാന് ഹെലൻ … ഹെലൻ സിനിമ കണ്ടിറങ്ങിയവർക്കു മനസ്സിലാകും എത്ര ശക്തമായ കഥാപാത്രമാണ് ജയരാജേട്ടന് കിട്ടിയത് എന്ന്, ഹെലൻ എനിക്ക് പ്രീയപ്പെട്ടതാകുന്നു എല്ലാം കൊണ്ടും, നമ്മുടെ ജയരാജേട്ടനെ നിങ്ങളുടെ കൂടെ ചേർത്തു നിർത്തിയതിന് വിനീത് ഭായ് ഒരിക്കൽ കൂടി നന്ദി.

‘ഇതെന്റെ സൂപ്പര്‍സ്റ്റാര്‍ പകര്‍ത്തിയ ചിത്രം’; മകളുടെ ചിത്രം പങ്കുവച്ച് വിനീത് ശ്രീനിവാസന്‍

മലയാള ചലച്ചിത്രതാരങ്ങളുടെ അഭിനയവിസ്മയങ്ങള്‍ക്കൊപ്പം പലപ്പോഴും അവരുടെ കുടുംബ വിശേഷങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ ഇടം നേടാറുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് വിനീത് ശ്രീനിവാസന്റെ മകളുടെ ചിത്രം. നടനായും സംവിധായകനായും ഗായകനായും മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് വിനീത് ശ്രീനിവാസന്‍. പാട്ട്, സംവിധാനം, അഭിനയം തുടങ്ങിയവയിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരം മലയാള സിനിമയിലെ സകലകലാവല്ലഭനാണ്.

കുടുംബവിശേഷങ്ങള്‍ പലപ്പോഴും വിനീത് ശ്രീനിവാസന്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. മകന്‍ വിഹാന് കൂട്ടായി മകള്‍ പിറന്ന കാര്യവും വിനീത് ശ്രീനിവാസന്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമിലാണ് മകളുടെ ചിത്രം താരം പങ്കുവച്ചത്. ‘ എന്റെ സൂപ്പര്‍ സ്റ്റാര്‍ പകര്‍ത്തിയ ചിത്രം’ എന്ന അടിക്കുറിപ്പും വിനീത് ശ്രീനിവാസന്‍ മകളുടെ ഫോട്ടോയ്ക്ക് നല്‍കി. അതേസമയം വിനീത് ശ്രീനിവാസനും മകന്‍ വിഹാനെയും മകള്‍ക്കൊപ്പം ഈ ചിത്രത്തില്‍ കാണാം. 2012 ലാണ് വിനീത് ശ്രീനിവാസനും ദിവ്യയും വിവാഹിതരായത്.

Read more:ബഹിരാകാശ നിലയത്തില്‍ ആദ്യമായി ബീഫ്; കൃത്രിമ മാംസം സൃഷ്ടിച്ച് ഗവേഷകര്‍: വീഡിയോ

അതേസമയം വിനീത് ശ്രാനിവാസന്റേതായി അവസാനം വെള്ളിത്തിരയില്‍ എത്തിയ ചിത്രം മനോഹരമാണ്. അന്‍വര്‍ സാദിഖാണ് മനോഹരം എന്ന സിനിമയുടെ സംവിധാനം. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് മനോഹരം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നുറുങ്ങു കോമഡികളും മനോഹര ഗാനങ്ങളും ഉള്‍പ്പെടെ ഫാമിലി ഓഡിയന്‍സിന് ആസ്വദിക്കാന്‍ പറ്റുന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. ഇന്ദ്രന്‍സ് ബേസില്‍ ജോസഫ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

സിദ് ശ്രീറാമിന്‍റെ അതിമനോഹരമായ ആലാപനം; കൈയടി നേടി മനോഹരത്തിലെ ഗാനം: വീഡിയോ

ചില ഗാനങ്ങള്‍ മനോഹരങ്ങളാണ്. മനോഹരമായ ഒരു മഴനൂല് പോലെ അവയങ്ങനെ പ്രേക്ഷക മനസുകളിലേക്ക് പെയ്തിറങ്ങുന്നു. കാലാന്തരങ്ങള്‍ക്കുമപ്പുറം പ്രേക്ഷക മനസുകളില്‍ ഇത്തരം മനോഹര  ഗാനങ്ങള്‍ ഒളിമങ്ങാതെ തെളിഞ്ഞു നില്‍ക്കാറുമുണ്ട്. ആസ്വാദകര്‍ക്ക് എക്കാലത്തും ഓര്‍ത്തുവയ്ക്കാന്‍ മനോഹരമായൊരു ഗാനംകൂടി പ്രേക്ഷകര്‍ക്ക് സമ്മാനിക്കുകയാണ് തെന്നിന്ത്യന്‍ യുവഗായകന്‍ സിദ് ശ്രീറാം.

മലയാളികളുടെ പ്രിയതാരം വിനീത് ശ്രീനിവാസന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘മനോഹരം’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ചിത്രത്തിലെ ‘അകലെ…’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ജോ പോളിന്റേതാണ് ഗാനത്തിലെ വരികള്‍. സഞ്ജീവ് ടി സംഗീതം പകര്‍ന്നിരിക്കുന്നു. പ്രണയത്തിന്‍റെ ആര്‍ദ്രതയും വിരഹത്തിന്‍റെ ചെറുനൊമ്പരവുമെല്ലാം നിഴലിയ്ക്കുന്നുണ്ട് ഈ ഗാനത്തിന്‍റെ വരികളില്‍.

ഭാഷ ഭേദമന്യേ മലയാളികള്‍ ഏറ്റുപാടുന്ന നിരവധി തമിഴ്, തെലുങ്ക് ഗാനങ്ങള്‍ സിദ് ശ്രീറാം ആലപിച്ചവയാണ്. ‘എന്നോട് നീ ഇരുന്താള്‍…’, ‘മറുവാര്‍ത്തൈ….’, ‘കണ്ണാന കണ്ണേ..’ തുടങ്ങി നിരവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച് ശ്രദ്ധേയനായ സിദ് ശ്രീറാമിന്റെ മനോഹത്തിലെ ഗാനാലാപനത്തിനും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിയ്ക്കുന്നത്.

Read more:‘ചൊവ്വ കുലുങ്ങി’; ഭൂമിയില്‍ ഇതുവരെ ആരും കേള്‍ക്കാത്ത ആ ശബ്ദം പങ്കുവച്ച് നാസ: വീഡിയോ

അനവര്‍ സാദിഖ് ആണ് മനോഹരം എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഇന്ദ്രന്‍സ്, ബേസില്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രമാണ് മനോഹരം. തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിയ്ക്കുന്നത്.

വിനീത് ശ്രീനിവാസന്‍ അനന്‍വര്‍ സാദിഖ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ‘ഓര്‍മ്മയുണ്ടോ ഈ മുഖം’ എന്ന ചിത്രവും തിയറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. മനോഹരം എന്ന ചിത്രവും സുന്ദരമായ ഒരു ദൃശ്യ വിരുന്ന് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നു. ചക്കാലയ്ക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കാലയ്ക്കലാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

വിനീത് ശ്രീനിവാസന് സര്‍പ്രൈസ് ഒരുക്കി ‘കുഞ്ഞെല്‍ദോ’യും കൂട്ടരും: വീഡിയോ

മലയാളികളുടെ പ്രിയതാരം വിനിതാ ശ്രീനിവാസന്റെ പിറന്നാളായിരുന്നു ഒക്ടോബര്‍ ഒന്ന്. താരത്തിന് വിത്യസ്തമായ ഒരു പിറന്നാല്‍ സര്‍പ്രൈസ് ഒരുക്കിയിരിക്കുകയാണ് ‘കുഞ്ഞെല്‍ദോ’ എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷന്‍. പിറന്നാല്‍ ദിനത്തില്‍ ലൊക്കോഷനില്‍ ഇല്ലാതിരുന്നതിനാലാണ് കഴിഞ്ഞ ദിവസം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ചേര്‍ന്ന് സര്‍പ്രൈസ് ഒരുക്കിയത്.

ആലുവ യുസി കോളേജായിരുന്നു ചിത്രത്തിന്റെ ലൊക്കേഷന്‍. ലൊക്കേഷനിലേയ്ക്ക് എത്തിയ വിനീത് ശ്രീനിവാസനെ ഹര്‍ഷാരവങ്ങളോടെയാണ് അണിയറപ്രവര്‍ത്തകര്‍ വരവേറ്റത്. മലയാളികളുടെ പ്രിയതാരം ആസിഫ് അലി നായകനായെത്തുന്ന പുതിയ ചിത്രമാണ് കുഞ്ഞെല്‍ദോ. വിത്യസ്തമായ അവതരണ ശൈലിയിലൂടെ പ്രേക്ഷക പ്രീതി നേടിയ നടനും അവതാരകനും ആര്‍ജെയുമൊക്കെയായ മാത്തുക്കുട്ടിയൂടെ ആദ്യ സംവിധാന സംരംഭം. കുഞ്ഞെല്‍ദോയെ ഇങ്ങനെയും വിശേഷിപ്പിക്കാം.

Read more:2100 വര്‍ഷം പഴക്കമുള്ള ശവകുടീരത്തില്‍ നിന്നും ‘ഐഫോണ്‍’; രസകരമായ ആ വിശേഷണത്തിനു പിന്നില്‍: വീഡിയോ

ആസിഫ് അലിയും മാത്തുക്കുട്ടിയും ചേര്‍ന്ന് വിനീതിനെ മാലയും ബൊക്കയും നല്‍കി സ്വീകരിച്ചു. ലൊക്കേഷനില്‍ ‘ലൗവ് ആക്ഷന്‍ ഡ്രാമ’യിലെ കുടുക്ക് പാട്ടും വിനീത് ലൊക്കേഷനില്‍ ആലപിച്ചു.

ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം. കുഞ്ഞെല്‍ദോ എന്ന സിനിമയുടെ രചനയും മാത്തുക്കുട്ടി തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ക്രീയേറ്റീവ് ഡയറക്ടറായി വിനീത് ശ്രീനിവാസന്‍ എത്തുന്നു. സ്വരൂപ് ഫിലിപ്പാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

ഷാന്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

വിനീത് ശ്രീനിവാസന്‍ നായകനായി ‘മനോഹരം’; ചിത്രം നാളെ തിയറ്ററുകളിലേയ്ക്ക്

മലയാള സിനിമയിലെ സകലകലാവല്ലഭന്‍. ഒറ്റവാക്കില്‍ വിനീത് ശ്രീനിവാസന്‍ എന്ന പ്രതിഭയെ ഇങ്ങനെ വിശേഷിപ്പിക്കുന്നതാവും കൂടുതല്‍ ഉചിതം. പാട്ട്, സംവിധാനം, അഭിനയം തുടങ്ങിയവയിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് വിനീത് ശ്രീനിവാസന്‍ എന്ന നടന്‍. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് മനോഹരം. ചിത്രം നാളെ മുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

അന്‍വര്‍ സാദിഖ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് മനോഹരം. വിനീത് ശ്രീനിവാസന്‍ കേന്ദ്ര കഥാപാത്രമായെത്തിയ ഓര്‍മ്മയുണ്ടോ ഈ മുഖം എന്ന ചിത്രത്തിന്റേയും സംവിധാനം നിര്‍വ്വഹിച്ചത് അന്‍വര്‍ സാദിഖ് ആണ്. തീയറ്ററുകളില്‍ ഈ ചിത്രവും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. അതുകൊണ്ടുതന്നെ മനോഹരം എന്ന ചിത്രവും മനോഹരമായ ഒരു ദൃശ്യ വിരുന്നായിരിക്കും എന്ന പ്രതീക്ഷിയിലാണ് പ്രേക്ഷകരും.

Read more:ഹൃദയംതൊട്ട് മനോഹരത്തിലെ ഗാനം മുന്നേറുന്നു; കൈയടികളോടെ ആസ്വാദകര്‍: വീഡിയോ

മനോഹരം എന്ന സിനിമയുടേതായി പുറത്തിറങ്ങിയ ‘തേന്‍തുള്ളി വീണെന്നോ…’ എന്നു തുടങ്ങുന്ന ഗാനത്തിനും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിയ്ക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് മനോഹരം. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററും ഗാനവും ട്രെയ്‌ലറുമെല്ലാം ഇത് ശരിവയ്ക്കുന്നുണ്ട്. പാലക്കാട് കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കൂടുതല്‍ ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. ചക്കാലയ്ക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കാലയ്ക്കലാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ഹൃദയംതൊട്ട് മനോഹരത്തിലെ ഗാനം മുന്നേറുന്നു; കൈയടികളോടെ ആസ്വാദകര്‍: വീഡിയോ

പാട്ടുകള്‍ അത്രമേല്‍ പ്രിയപ്പെട്ടവയാണ് പലര്‍ക്കും. പ്രണയത്തിലും വിരഹത്തിലും സന്തോഷത്തിലുമെല്ലാം പാട്ടിനെ കൂട്ടുപിടിക്കുന്നവരാണ് നമ്മളില്‍ അധികവും. പാട്ട് പ്രേമികള്‍ക്കിടയില്‍ ശ്രദ്ധേയമാകുകയാണ് മനോഹരം എന്ന ചിത്രത്തിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ഗാനം. തേന്‍ തുള്ളിവീണെന്നോ….’എന്നു തുടങ്ങുന്ന ഗാനത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിയ്ക്കുന്നത്. ജോ പോളിന്റേതാണ് ഗാനത്തിന്റെ വരികള്‍. സഞ്ജീവ് ടി സംഗീതം പകര്‍ന്നിരിക്കുന്നു. സഞ്ജീവും ശ്വേത മോഹനും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

ആര്‍ദ്രമായ സംഗീതമാണ് ഈ ഗാനത്തിന്റെ മുഖ്യ ആകര്‍ഷണം. ദൃശ്യഭംഗിയിലും ഗാനം ഏറെ മികച്ചു നില്‍ക്കുന്നു. യുട്യൂബില്‍ പങ്കുവച്ച ഗാനം ഇതിനോടകം തന്നെ രണ്ട് ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. മനോഹരമായ മഴയുടെ ചാരുതയും ഗ്രാമീണതയുടെ ഭംഗിയുമെല്ലാം ഇഴചേര്‍ന്ന് കിടപ്പുണ്ട് ഈ ഗാനരംഗത്തില്‍. അതിനൊപ്പംതന്നെ സൗഹൃദത്തിന്റെ ആഴവും സ്‌നേഹത്തിന്റെ സുന്ദരനിമിഷവുമെല്ലാം ഗാനരംഗത്ത് ഇടം നേടിയിരിക്കുന്നു.

പാട്ടുകൊണ്ടും സംവിധാനംകൊണ്ടും അഭിനയംകൊണ്ടുമെല്ലാം ചലച്ചിത്രരംഗത്ത് ശ്രദ്ധേയനായ വിനീത് ശ്രീനിവാസന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് മനോഹരം. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറും പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയിരുന്നു. അൻവര്‍ സാദിഖ് ആണ് മനോഹരം എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. അന്‍വര്‍ സാദിഖ്- വിനീത് ശ്രീനിവാസന്‍ കൂട്ടുകെട്ട് പ്രേക്ഷകര്‍ നേരത്തെതന്നെ ഏറ്റെടുത്തതാണ്. ഈ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ‘ഓര്‍മ്മയുണ്ടോ ഈ മുഖം’ എന്ന ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു. മനോഹരം എന്ന ചിത്രത്തിലും പ്രേക്ഷകര്‍ അര്‍പ്പിക്കുന്ന പ്രതീക്ഷ ചെറുതല്ല.

പാലക്കാട് കേന്ദ്രീകരിച്ചാണ് സിനിമയുടെ കൂടുതല്‍ ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. മനോഹരം നാളെ മുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ചക്കാലയ്ക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കാലയ്ക്കലാണ് ചിത്രത്തിന്റെ നിര്‍മ്മാണം.