മകന്റെ ക്രിക്കറ്റ് വീഡിയോ പങ്കുവെച്ച് ലാറ; മനോഹരമായ കമന്റുമായി സച്ചിന്‍ തെന്‍ഡുല്‍ക്കറും

May 28, 2020
Sachin Tendulkar reminded of his own childhood after watching Brian Lara's son batting

ലോകക്രിക്കറ്റ് ചരിത്രത്തില്‍ത്തന്നെ ഇതിഹാസതാരങ്ങളായി അറിയപ്പെടുന്നവരാണ് സച്ചിന്‍ തെന്‍ഡുല്‍ക്കറും ബ്രയാന്‍ ലാറയും. രണ്ട് ടീമുകളിലെ താരങ്ങളായിരുന്നുവെങ്കിലും ഇരിവര്‍ക്കുമിടയിലെ സൗഹൃദവും ശ്രദ്ധേയമാണ്. ഇപ്പോഴിതാ ലാറ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു വീഡിയോയും അതിന് സച്ചിന്‍ നല്‍കിയ കമന്റുമാണ് ശ്രദ്ധ നേടുന്നത്.

മകന്‍ ബാറ്റ് പിടിക്കാന്‍ പഠിക്കുന്ന ഒരു വീഡിയോയാണ് ബ്രയാന്‍ ലാറ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഈ വീഡിയോയില്‍ നിന്നും ഒരു സ്‌നാപ് ഷോട്ട് എടുത്ത് അതിനൊപ്പം തന്റെ ചെറുപ്പത്തിലെ ഒരു ഫോട്ടോയും ചേര്‍ത്തുവെച്ചു സച്ചിന്‍. ഒപ്പം മനോഹരമായ ഒരു കമന്റും. ‘ഇതുപോലെ ബാറ്റ് പിടിക്കുന്ന മറ്റൊരു കുട്ടിയെ എനിക്ക് അറിയാം. രാജ്യാന്തര ക്രിക്കറ്റില്‍ വലിയ കുഴപ്പമില്ലാതെ അവന്‍ കളിച്ചിട്ടുമുണ്ട്.’ ഫോട്ടോയ്‌ക്കൊപ്പം സച്ചിന്‍ കുറിച്ചു.

Read more: വീഴ്ചയിലും തളരാതെ മുന്നോട്ട്; ആനക്കുട്ടിയുടെ ആദ്യ ചുവടുവയ്പ്പ് ഇങ്ങനെ: വൈറല്‍ വീഡിയോ വീഡിയോയ്ക്ക് മറുപടിയായി സച്ചിന്‍ നല്‍കിയ ചിത്രം ലാറയും തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ‘എനിക്കത് കാണാം സച്ചിന്‍. പക്ഷെ ലോകത്തിലെ ചില ബൗളര്‍മാര്‍ക്ക് ആ ബാറ്റൊരു വാളായിട്ടാണ് തോന്നിയിട്ടുള്ളത്.’ സച്ചിന്റെ ചിത്രത്തിന് ലാറ കുറിച്ചത് ഇങ്ങനെയാണ്.

Story highlights: Sachin Tendulkar reminded of his own childhood after watching Brian Lara’s son batting