മരങ്ങളും ബെഞ്ചുകളും നശിപ്പിക്കാതെ പാർക്കിൽ പടർന്ന് തീ; കത്തിത്തീരുമ്പോൾ തെളിയുന്നത് പച്ച പുൽത്തകിടി! അമ്പരപ്പിച്ച വീഡിയോയുടെ രഹസ്യം ഇതാണ്..

May 11, 2020

മരങ്ങളിലേക്കോ പുല്ലുകളിലേക്കോ കത്തി കയറാതെ ശാന്തമായി പടർന്നു പിടിക്കുന്ന തീ..തീ കത്തി തീരുന്നിടത്തെല്ലാം തെളിയുന്നത് ഒരു കേടുപാടുമില്ലാത്ത പച്ച പുൽത്തകിടി..അമ്പരക്കേണ്ട, മാന്ത്രിക സിനിമയുടെ രംഗമൊന്നുമല്ല ഇത്. സ്പെയിനിലെ ഒരു പാർക്കിൽ തീ പടർന്നുപിടിച്ചപ്പോൾ സംഭവിച്ചതാണ്.

വളരെ വേഗത്തിൽ തീ പടർന്നുപോകുമ്പോഴും ഉണങ്ങിയ മരങ്ങളെയും തടി ബെഞ്ചുകളെയും അതൊന്നും ബാധിക്കുന്നില്ല. ഇതിനേക്കാൾ അത്ഭുതം, നിലത്തക്ക വെള്ള നിറമാണ്. ഈ വെള്ള നിറത്തിലുള്ള പ്രതലമാണ് തീ കത്തി തീരുമ്പോൾ പച്ചപുൽത്തകിടിയായി മാറുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളിൽ അമ്പരപ്പ് നിറച്ച വീഡിയോ ആയിരുന്നു ഇത്.

എന്നാൽ ഇപ്പോൾ വീഡിയോയുടെ രഹസ്യം പുറത്ത് വന്നിരിക്കുകയാണ്. പാർക്കിൽ നിറയെ പോപ്ലർ മരങ്ങളാണ്. ഇതിൽ നിന്നും പൊഴിയുന്ന വെളുത്ത നിറത്തിലുള്ള വിത്തുകളാണ് പ്രതലത്തിന്റെ വെള്ള നിറത്തിനു കാരണം. ഒറ്റനോട്ടത്തിൽ മഞ്ഞാണെന്നു തോന്നും.

Read More:വയനാട്ടിൽ പുതിയ ഹോട്ട്സ്പോട്ട്; രോഗമുക്തമായ കാസർകോട് വീണ്ടും കൊവിഡ്

ഈ വിത്തുകൾ ഉണങ്ങി തീപിടിക്കുമ്പോഴാണ് ഇത്തരത്തിലൊരു കാഴ്ച. 70 ലക്ഷത്തിലധികം ആളുകൾ ഈ വീഡിയോ കണ്ടുകഴിഞ്ഞു. ട്വിറ്ററിലും ട്രെൻഡിങ് ആണ് അമ്പരപ്പിക്കുന്ന ഈ കാഴ്ച.

Story highlights-amazing video of fire spread without destroying trees and benches