അനിയത്തിയുടെ പാട്ടിനൊപ്പം വയനാടൻ ചേലിൽ അനുസിത്താരയുടെ ഈദ് ആശംസ- വീഡിയോ

May 24, 2020

കൊവിഡ് പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും വലിയ ആഘോഷങ്ങളില്ലാതെ ചെറിയ പെരുന്നാൾ കൊണ്ടാടുകയാണ് വിശ്വാസികൾ. വീടുകളിൽ തന്നെ കഴിഞ്ഞും ചെറിയ രീതിയിലുള്ള ബന്ധുഗൃഹ സന്ദർശനവുമൊക്കെയായി ചുരുങ്ങി ഈ വർഷം ഈദ്.

വടക്കൻ കേരളത്തിൽ പരക്കെ ആഘോഷിക്കാറുള്ള ചെറിയ പെരുന്നാൾ ആശംസയുമായി എത്തിയിരിക്കുകയാണ് നടി അനുസിത്താര. വയനാടാണ് അനുസിത്താരയുടെ വീട്. ഇത്തവണ വിഷുവും ഈദുമെല്ലാം പുതിയ വീട്ടിലാണ് അനുസിത്താരയും കുടുംബവും ആഘോഷമാക്കുന്നത്. പെരുന്നാൾ ആശംസകളറിയിച്ച് ഒരു വീഡിയോ അനുസിത്താര പങ്കുവെച്ചിട്ടുണ്ട്.

View this post on Instagram

@vishnuprasadsignature Singer @anusonara

A post shared by Anu Sithara (@anu_sithara) on

Read More:ഇബ്രാഹിം കുട്ടിയുടെ കൊഞ്ച് ഫ്രൈ കൂട്ടി ബോധം പോയ യുവതി- വാപ്പച്ചിക്ക് മക്ബൂൽ സൽമാൻ നൽകിയ ‘ഗുലുമാൽ’ പണി- വീഡിയോ

അനിയത്തി അനു സോനാരയുടെ പാട്ടിനൊപ്പം തട്ടമിട്ട് മൊഞ്ചത്തിയായാണ് അനുസിത്താര ഈദ് ആശംസിക്കുന്നത്. മുസ്ലിം കുടുംബത്തിൽ ജനിച്ചതിനാൽ ചെറുപ്പം മുതൽ നിസ്കരിക്കാറുണ്ടെന്ന് അനുസിത്താര പറഞ്ഞിരുന്നു. ലോക്ക് ഡൗൺ സമയത്ത് സ്വന്തമായി ഒരു യൂട്യൂബ് ചാനലും അനുസിത്താര ആരംഭിച്ചിട്ടുണ്ട്.

Story highlights-anu sithara’s eid ul fitr special wishes