ആദ്യ ഘട്ടത്തിൽ കേരളത്തിൽ എത്തിക്കുക 2250 മലയാളികളെ: മുഖ്യമന്ത്രി

May 5, 2020

കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ വിദേശത്ത് നിന്നും ജനങ്ങളെ നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ നടക്കുകയാണ്.എന്നാൽ ആദ്യ ഘട്ടത്തിൽ 2250 പേരെ മാത്രമേ വിദേശത്ത് നിന്നും കൊണ്ടുവരുകയുള്ളുവെന്നാണ് സൂചനയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അടിയന്തിരമായി നാട്ടിലെത്തിക്കേണ്ടവരുടെ മുന്‍ഗണന നാം കണക്കാക്കിയത് 1,68,136 പേരാണ്. തിരിച്ചുവരാന്‍ രജിസ്റ്റര്‍ ചെയ്തവര്‍ 4,42,000 പേരും എന്നാൽ കേന്ദ്രസര്‍ക്കാര്‍ ആകെ കേരളത്തിലേയ്ക്ക് കൊണ്ടുവരുന്നത് 80,000 പേരെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചി, കോഴിക്കോട് തിരുവനന്തപുരം വിമാനത്താവളങ്ങളിലായി ആദ്യത്തെ അഞ്ച് ദിവസം എത്തിച്ചേരുക 2250 പേരാണ് എന്നാണ് ലഭിച്ച സൂചനയൊന്നും മുഖ്യമന്ത്രി പറഞ്ഞു.

തൊഴില്‍ നഷ്ടപ്പെട്ടവര്‍, തൊഴില്‍ കരാര്‍ പുതുക്കിക്കിട്ടാത്തവര്‍, ജയില്‍മോചിതര്‍, ഗര്‍ഭിണികള്‍, ലോക്ക്ഡൗണിന്റെ ഭാഗമായി മാതാപിതാക്കളില്‍നിന്ന് വേറിട്ട്നില്‍ക്കുന്ന കുട്ടികള്‍, സന്ദര്‍ശക വിസയില്‍ എത്തിയവര്‍, കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ തുടങ്ങിയ വിഭാഗങ്ങള്‍ അടങ്ങുന്നതാണ് നമ്മള്‍ തയാറാക്കി കേന്ദ്രത്തിന് നൽകിയ ആദ്യ ലിസ്റ്റെന്നും ഇത് കേന്ദ്രം അനുവദിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read also: സംസ്ഥാനത്ത് ഇന്ന് മൂന്നു പേർക്ക് കൊവിഡ്

അതേസമയം സംസ്ഥാനത്ത് ഇന്ന് 3 പേർക്ക് കൂടി കൊവിഡ്‌ സ്ഥിരീകരിച്ചു. വയനാട് ജില്ലക്കാരായവർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.  ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 37 ആയി. നിലവിൽ ചികിത്സയിലുള്ള ആരും ഇന്ന് രോഗ വിമുക്തരായില്ല. 86 പേരെയാണ് ഇന്നുമാത്രം ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചത്.308 പേരാണ് ഇപ്പോൾ ആശുപത്രിയിൽ നിരീക്ഷണത്തിൽ ഉള്ളത്.

Story Highlights: chief minister pinarayi vijayan press meet updates covid