രാജ്യത്ത് 49,000 പിന്നിട്ട് കൊവിഡ് രോഗികളുടെ എണ്ണം

May 6, 2020
new Covid cases

മാസങ്ങളായി ലോകം കൊവിഡ് 19 എന്ന മഹാമാരിക്കെതിരെ പോരാടുകയാണ്. ഇതുവരെയും വിട്ടൊഴിഞ്ഞിട്ടില്ല കൊറോണ വൈറസ് ഭീതി. ഇന്ത്യയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമ്പോഴും പൂര്‍ണ്ണമായു നിയന്ത്രണ വിധേയമായിട്ടില്ല കൊവിഡ് 19. രാജ്യത്തെ രോഗികളുടെ എണ്ണം 49,000 പിന്നിട്ടു.

ഇതുവരെ 49,391 പേര്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. നിലവില്‍ 33,514 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. അതേസമയം കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായവരുടെ എണ്ണം കൂടുതല്‍ പ്രതീക്ഷ പകരുന്നു. 14,182 പേര്‍ ഇതിനോടകംതന്നെ രോഗത്തില്‍ നിന്നും മുക്തരായിട്ടുണ്ട്. 1694 പേരുടെ ജീവന്‍ കൊവിഡ് 19 എന്ന മഹാമാരി കവര്‍ന്നു.

Read more: ഇത് തിരിച്ചറിവിന്റെ കാലം; കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് സംഗീത വീഡിയോ: ശ്രദ്ധേയമായി ‘കാലം’

മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 14,541 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതില്‍ 2465 പേര്‍ രോഗമുക്തരായി. നിലവില്‍ 11,493 പേരാണ് ചികിത്സയിലുള്ളത്. 583 പേര്‍ രോഗബാധമൂലം മഹാരാഷ്ട്രയില്‍ മരണപ്പെടുകയും ചെയ്തു. 5804 പേര്‍ക്ക് ഗുജറാത്തിലും രോഗം സ്ഥിരീകരിച്ചു. നിലവില്‍ 4290 പേരാണ് അവിടെ ചികിത്സയിലുള്ളത്. 319 ആണ് ഗുജറാത്തിലെ കൊവിഡ് മരണനിരക്ക്.

ഡല്‍ഹിയില്‍ 4898 പേര്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ ചിക്തിസയിലുള്ളവര്‍ 3403 പേരാണ്. തമിഴ്‌നാട്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ കൊവിഡ് രോഗികളുടെ എണ്ണം മൂവായിരത്തിലും അധികമാണ്. രണ്ടായിരത്തില്‍ അധികം ആളുകള്‍ക്ക് ഉത്തര്‍പ്രദേശിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Story Highlight: Corona virus cases in India updates