ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 57 ലക്ഷം കടന്നു; മരണം കവര്‍ന്നത് മൂന്നരലക്ഷത്തിലധികം ജീവനുകള്‍

May 28, 2020
Covid 19 worldwide updates

ലോകത്തെ വിട്ടൊഴിഞ്ഞിട്ടില്ല കൊവിഡ് ഭീതി. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുമ്പോഴും കൊറോണ വൈറസ് പൂര്‍മണായും നിയന്ത്രണ വിധേയമായിട്ടില്ല. ലോകത്ത് ഇതുവരെ 57 ലക്ഷത്തില്‍ അധികം ആളുകള്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. മൂന്നര ലക്ഷത്തിലധികം പേര്‍ രോഗംമൂലം മരണത്തിന് കീഴടങ്ങി.

ലോകത്ത് ഇതുവരെ 57,88,073 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. 3,57,400 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗത്തില്‍ നിന്നും ഇതുവരെ 24,97,140 പേരാണ് മുക്തരായത്.

Read more: നീളുന്ന കാത്തിരിപ്പുമായി അകലങ്ങളിലെ ലോക്ക് ഡൗൺ പ്രണയം പറഞ്ഞ് ‘തനിയെ..’ – ശ്രദ്ധേയമായി മ്യൂസിക് വീഡിയോ

യുഎസില്‍ മാത്രം ഒരുലക്ഷത്തിലേറെ പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1535 മരണങ്ങളും യുഎസില്‍ റിപ്പോര്‍ട്ട് ചെയതു. ഇതോടെ മരണനിരക്ക് 1,02,107 ആയി. 17 ലക്ഷത്തിലേറെ പേര്‍ക്ക് യുഎസില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. യുഎസിന് പുറമെ ബ്രസീലിലും മരണനിരക്ക് വര്‍ധിക്കുകയാണ്. കഴിഞ്ഞ ദിവസം 1148 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 25,697 ആണ് ബ്രസീലിലെ മരണനിരക്ക്.

Story highlights: Covid19 world wide Updates