‘അന്നും ഇന്നും മാറ്റമില്ലാതെ തുടരുന്ന ഒരു കാര്യം എന്റെ അമ്മക്ക് മഞ്ഞ നിറത്തോടുള്ള ഇഷ്ടമാണ്’- അരങ്ങേറ്റ ചിത്രം പങ്കുവെച്ച് ദിവ്യ ഉണ്ണി

May 14, 2020

നൃത്ത രംഗത്തുനിന്നുമാണ് നടി ദിവ്യ ഉണ്ണി സിനിമാലോകത്തേക്ക് ചുവടുവച്ചത്. കലോത്സവ വേദികളിലും നൃത്തവേദികളിലും തിളങ്ങി നിന്ന ദിവ്യ ഉണ്ണി സിനിമയിലും നിറസാന്നിധ്യമായിരുന്നു. വിവാഹ ശേഷം വെള്ളിത്തിരയിൽ നിന്നും മറഞ്ഞെങ്കിലും നൃത്തവും അന്നും ഇന്നും ഒരുപോലെ തുടരുകയാണ് താരം.

വിവാഹ ശേഷം വിദേശത്തായിരുന്നപ്പോഴും നൃത്ത സ്കൂൾ നടത്തിയിരുന്നു ദിവ്യ ഉണ്ണി. ഇപ്പോൾ തന്റെ അരങ്ങേറ്റ ചിത്രം പങ്കുവയ്ക്കുകയാണ് നടി. അതിനൊപ്പം തന്നെ സൂര്യ ഫെസ്റ്റിവലിൽ നിന്നുള്ള നൃത്ത പ്രകടനത്തിന്റെ ചിത്രവും ഉണ്ട്.

‘പൊന്നെത്ത് ഭാഗവതി ക്ഷേത്രത്തിൽ നാലാം വയസ്സിൽ നടന്ന എന്റെ അരങ്ങേറ്റ ചിത്രം. അടുത്തത് സൂര്യ ഫെസ്റ്റിവലിൽനടത്തിയ സമീപകാല പ്രകടനത്തിൽ നിന്നുള്ളതാണ്. അന്നും ഇന്നും മാറ്റമില്ലാതെ തുടരുന്ന ഒരു കാര്യം എന്റെ അമ്മക്ക് മഞ്ഞ നിറത്തോടുള്ള ഇഷ്ടമാണ്. കാരണം എന്റെ വസ്ത്രങ്ങളെല്ലാം അമ്മയാണ് തിരഞ്ഞെടുത്തത്’.ദിവ്യ ഉണ്ണി കുറിക്കുന്നു.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിലും അഭിമുഖങ്ങളിലുമെല്ലാം സജീവമായതോടെ ദിവ്യ ഉണ്ണിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ.

Story highlights-divya unni’s dancing photo