നെഞ്ചു വേദനയെ തുടര്‍ന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

May 10, 2020

രാജ്യത്തെ മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ. മന്‍മോഹന്‍ സിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചു വേദനയെ തുടര്‍ന്ന് ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

രാത്രി 8.45 ന് കാര്‍ഡിയോ തെറാസിക് വാര്‍ഡില്‍ പ്രവേശിപ്പിച്ച അദ്ദേഹം നിലവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയുടെ പതിമൂന്നാമത്തെയും പതിനാലാമത്തെയും പ്രധാന മന്ത്രിയായിരുന്നു ഡോ. മന്‍മോഹന്‍സിങ്. സാമ്പത്തിക ശാസ്ത്രരംഗത്തും രാജ്യന്തര തലത്തില്‍ ശ്രദ്ധേയനാണ് അദ്ദേഹം.

Story Highlight- Former pm dr manmohan singh admitted to delhi aiims