അതിശയിപ്പിച്ച് ഒരു റിവേഴ്‌സ് നൂലുകോർക്കൽ- ഗിന്നസ് പക്രു പങ്കുവെച്ച വീഡിയോ

May 31, 2020

അവിശ്വാസനീയമായ ഒട്ടേറെ കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ ഇപ്പോൾ പ്രചരിക്കുന്നത്. ചിന്തിക്കാൻ പറ്റുന്നതിനും അപ്പുറം അസാധ്യമായതിനെ സാധ്യമാക്കുന്ന ഇത്തരം പ്രകടനങ്ങൾക്ക് വലിയ പ്രേക്ഷക സ്വീകാര്യതയുമുണ്ട്. തന്നെ അമ്പരപ്പിച്ച ഒരു വീഡിയോ ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് നടൻ ഗിന്നസ് പക്രു.

വാഹനം റിവേഴ്‌സ് ചെയ്ത് നൂല് കോർക്കുന്ന ഒരു അമ്പരപ്പിക്കുന്ന വീഡിയോ ആണ് പക്രു പങ്കുവെച്ചിരിക്കുന്നത്. സാധാരണ രീതിയിൽ പോലും സൂചിയിൽ നൂല് കോർക്കാൻ വളരെ പ്രയാസമാണ് പലർക്കും. അപ്പോഴാണ്, അത്രയും ചെറിയ ദ്വാരത്തിലൂടെ ഒരു റിവേഴ്‌സ് നൂല് കോർക്കൽ.

Read More:‘ചിരിയാണ് സാറേ, ഇവന്റെ മെയിൻ’- അമ്മയുടെ പാട്ടിനൊപ്പം ചിരിച്ചു മയക്കി ഒരു കുറുമ്പൻ- രസകരമായ വീഡിയോ

പലരും ഇത് വീഡിയോ റിവേഴ്‌സ് ചെയ്തതാണെന്നും പറയുന്നുണ്ട്. എങ്കിലും ഗംഭീരമെന്ന കമന്റുകളാണ് കൂടുതലും. ധാരാളംപേർ വേദിയോ ഷെയർ ചെയ്തിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന വൈറൽ വീഡിയോകൾ പക്രു ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ലോക്ക് ഡൗണിൽ മകൾക്കൊപ്പം ടിക് ടോക്കിലും സജീവമാണ് ഗിന്നസ് പക്രു.

Story highlights- Guinness pakru shared amazing video