‘നിങ്ങൾ പെണ്ണുങ്ങൾക്ക് അച്ചപ്പവും മുറുക്കും ഉണ്ടാക്കാനല്ലേ അറിയൂ?’- ജസ്‌ല മാടശ്ശേരിക്ക് ദിയ സന നൽകിയ ‘ഗുലുമാൽ’ സോഷ്യൽ മീഡിയയിൽ വൈറൽ!

May 8, 2020

ലോക്ക് ഡൗൺ കാലത്ത് സിനിമാതാരങ്ങൾക്ക് പ്രാങ്ക് വീഡിയോകളിലൂടെ ഗംഭീര ഗുലാമാൽ പണികളാണ് അനൂപ് പന്തളം നൽകുന്നത്. അഹാന കൃഷ്ണ, സിജു വിൽസൺ തുടങ്ങിയവർക്ക് പിന്നാലെ സാമൂഹിക പ്രവർത്തക ജസ്‌ല മാടശ്ശേരിക്ക് നൽകിയ രസകരമായ പ്രാങ്ക് ശ്രദ്ധേയമാകുകയാണ്.

ആക്ടിവിസ്റ്റായ ദിയ സനയായിരുന്നു അനൂപ് പന്തളം അവതരിപ്പിക്കുന്ന ഗുലുമാൽ ഓൺലൈനിന്റെ പ്രാങ്കിലൂടെ ജസ്‌ലക്ക് രസകരമായ ഒരു പണി നൽകിയത്. ഒരു പുരുഷ പക്ഷ വാദി എന്ന നിലയിലാണ് അനൂപ് പന്തളം ജസ്‌ലയെ വിളിക്കുന്നത്. വിളിച്ചതാകട്ടെ, സ്ത്രീ വിരുദ്ധ പുസ്തകങ്ങൾ മാത്രമുള്ള ഒരു ലൈബ്രറിയുടെ ഉദ്‌ഘാടനത്തിന് വേണ്ടിയും.

സ്ത്രീകളുടെ അവകാശങ്ങൾക്കായി നിരന്തരം സംസാരിക്കാറില്ല ജസ്‌ല മിണ്ടാതിരുന്നില്ല. ഫോണിലൂടെ വാക്കേറ്റമായി, കോൾ കട്ട് ചെയ്ത ശേഷം ഫോൺ നമ്പർ നൽകിയ ദിയ സനയോട് ദേഷ്യപ്പെടുകയും ചെയ്തു. പിന്നീട് അനൂപ് പന്തളം വീണ്ടും വിളിച്ച് സത്യാവസ്ഥ പറഞ്ഞതോടെ ജസ്‍ലയും ഒപ്പമുണ്ടായിരുന്നവരും കൂട്ടച്ചിരിയായി.

Read More:സ്ത്രീ വിരുദ്ധ ലൈബ്രറിയുടെ ഉദ്‌ഘാടനത്തിന് ജസ്‌ല മാടശ്ശേരിയെ വിളിച്ച മാനത്ത് വീട്ടിലെ ചന്ദ്രൻ -‘ഗുലുമാലി’ലാക്കിയ ദിയ സന; രസകരമായ വീഡിയോ

എന്തായാലും രസകരമായ ഈ പ്രാങ്ക് വീഡിയോ ദിവസങ്ങൾക്കുള്ളിലാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായത്. ഒട്ടേറെ ആളുകൾ ഇതിനോടകം വീഡിയോ കണ്ടു കഴിഞ്ഞു. ഗുലുമാൽ എന്ന ടെലിവിഷൻ പരിപാടിയിലൂടെ ശ്രദ്ധേയനായ അനൂപ് പന്തളത്തിന് ഇപ്പോൾ ആരാധകർ ഏറെയാണുള്ളത്. ഗുലുമാൽ ഓൺലൈൻ എന്ന പേരിൽ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോകൾ പങ്കുവയ്ക്കുന്നത്.

Story highlights- gulumal online prank video with jazla madasseri