നൂറിന് ഒരു അഡാർ പണി കൊടുത്ത ജപ്പാനിലെ ‘ഇച്ചൂസ്’ വൈറസ്- ഗുലുമാൽ വീഡിയോ

June 14, 2020

ലോക്ക് ഡൗണിൽ രസകരമായ പ്രങ്കുകളുമായി സജീവമാകുകയാണ് അനൂപ് പന്തളം. നിരവധി താരങ്ങൾക്കാണ് അനൂപ് ഗുലുമാൽ ഓൺലൈനിലൂടെ രസകരമായ പ്രങ്കുകൾ നൽകിയത്. നടി നൂറിൻ ഷെരീഫിനാണ് ഇത്തവണ ഒരു അഡാർ പണി കിട്ടിയത്.

നൂറിന്റെ സഹോദരി നസ്രിൻ, സുഹൃത്തുക്കളായ സാദിഖ്, അൻസീർ, സലിൽ എന്നിവർ ചേർന്നാണ് രസകരമായൊരു പ്രാങ്ക് നൂറിന് സമ്മാനിച്ചത്. ഡിസംബറിൽ ജപ്പാനിലേക്ക് നടത്തിയ യാത്രയുടെ പേരിലാണ് അനൂപ്, ഷംജിത്ത് ഭട്ടാചാര്യ എന്ന പേരിൽ നൂറിനെ വിളിച്ചത്.

WH2O എന്ന സംഘടനയിൽ നിന്നാണെന്നും ജപ്പാനിൽ ഒരു പുതിയ വൈറസ് എത്തിയതായും അനൂപ് നൂറിനെ അറിയിച്ചു. ആദ്യം അമ്മയാണെന്ന വ്യാജേനയാണ് നൂറിൻ സംസാരിച്ചത്. 8 മാസത്തിന് ശേഷം മാത്രമേ ഈ പുതിയ വൈറസ് ലക്ഷണങ്ങൾ കാണിക്കൂ എന്നും ചില ലക്ഷണങ്ങൾ നൂറിന് ഉണ്ടോ എന്നും അനൂപ് തിരക്കുന്നുണ്ട്.

അഞ്ചു സെക്കൻഡ് മൂക്കടച്ച് പിടിക്കാനും, നഖത്തിന് മഴവിൽ നിറമുണ്ടോന്നുമൊക്കെ അനൂപ് ചോദിക്കുമ്പോൾ നൂറിനിതൊക്കെ പരിശോധിക്കുന്നതാണ് രസകരം. മാത്രമല്ല, ഇച്ചൂസ് എന്നാണ് വൈറസിന്റെ പേര് എന്ന് പറഞ്ഞിട്ടും നൂറിന് ഇതൊരു പ്രാങ്ക് ആണെന്ന് മനസിലായില്ല. ഒടുവിൽ അനൂപ് തന്നെ പ്രാങ്ക് ആണെന്ന് വെളിപ്പെടുത്തുകയായിരുന്നു.

ഗുലുമാൽ ഓൺലൈൻ എന്ന യൂട്യൂബ് ചാനലിലും അനൂപ് പന്തളത്തിന്റെ ഇൻസ്റ്റാഗ്രാം പേജിലും വീഡിയോകൾ ലഭ്യമാണ്.

Story highlights- Gulumal online prank with noorin sherif