മെയ് 21 മുതൽ ആരംഭിക്കാനിരുന്ന പരീക്ഷകൾ മാറ്റിവെച്ച് കേരള സർവകലാശാല

upsc postpones civil service prelims-2020

മെയ് 21 മുതൽ ആരംഭിക്കാനിരുന്ന പരീക്ഷകൾ മാറ്റിവെച്ച് കേരള സർവകലാശാല. പൊതുഗതാഗത സംവിധാനം പുനഃസ്ഥാപിക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് പുതിയ തീരുമാനം. പരീക്ഷകൾ 26 മുതൽ തുടങ്ങാനാണ് ഇന്നു ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലെ തീരുമാനം.

അതേസമയം പൊതുഗതാഗത സംവിധാനം പുനഃസ്ഥാപിക്കാതെ പരീക്ഷകൾ തുടങ്ങരുതെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ വൈസ് ചാൻസിലർക്ക് പരാതി നൽകിയിരുന്നു. വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിച്ച ശേഷം മാത്രമേ പരീക്ഷകൾ നടത്തുകയുള്ളുവെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീലും അറിയിച്ചു.

Read also: പാളിപ്പോയ പാചകപരീക്ഷണം, ചിരിപടർത്തി കുക്കിങ് വീഡിയോ

18 ന് ശേഷവും പൊതുഗതാഗതം തുടങ്ങിയില്ലെങ്കിൽ വീണ്ടും പരീക്ഷാ തീയതി മാറ്റാനും സാധ്യതയുണ്ട്.

Story Highlights: Kerala university postponed eamination