‘കുഞ്ഞിരാമായണം’ ഹൊറർ ത്രില്ലറായിരുന്നുവെങ്കിൽ?- ശ്രദ്ധേയമായി ട്രെയ്‌ലർ വീഡിയോ

May 10, 2020

ബേസിൽ ജോസഫ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘കുഞ്ഞിരാമായണം’. കോമഡി ചിത്രമായ ‘കുഞ്ഞിരാമായണം’ റിലീസ് ചെയ്ത് അഞ്ചുവർഷം പിന്നിട്ടിട്ടും ട്രോളുകളായി മലയാളികൾക്കിടയിൽ പ്രചരിക്കുന്നുണ്ട്.

വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് തുടങ്ങിയവരുടെ പ്രകടനവും ബിജു മേനോന്റെ അതിഥി വേഷവും സൽസ പാട്ടും എല്ലാം അന്നും ഇന്നും ഹിറ്റാണ്. എന്നാൽ വർഷങ്ങൾക്ക് ശേഷം ‘കുഞ്ഞിരാമായണം’ വീണ്ടും ചർച്ചകളിൽ നിറയുന്നത് കോമഡി കൊണ്ടല്ല.

‘കുഞ്ഞിരാമായണ’ത്തിനായി ഒരു ആരാധകൻ ഒരുക്കിയ ട്രെയ്‌ലർ ആണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.സിനിമ ചർച്ച ഗ്രൂപ്പായ മൂവി സ്ട്രീറ്റിൽ അരുൺ പി ജി എന്ന യുവാവ് പങ്കുവെച്ച വീഡിയോ ആണ് വൈറലായത്.

Read More- പ്രായം എത്രയായാലും ശബ്ദത്തിനെന്ത് മാധുര്യം- മനം കവർന്നൊരു പാട്ടുകാരൻ- വീഡിയോ

മുഴുനീള ഹാസ്യ ചിത്രമായ ‘കുഞ്ഞിരാമായണ’ത്തിന് ഒരു ഹൊറർ ട്രെയ്‌ലർ ആണ് അരുൺ ഒരുക്കിയിരിക്കുന്നത്. സംവിധായകൻ ബേസിൽ ജോസഫും ചിത്രത്തിന്റെ തിരക്കഥാകൃത്ത് ദീപു പ്രദീപും അരുണിന് അഭിനന്ദനമറിയിച്ചു.

Story highlights- kunjiramayanam movie horror trailer