‘ഈ സ്ഥലം മനസിലായോ?’- യാത്രാ ഓർമ്മകൾ പങ്കുവെച്ച് മിഥുൻ രമേശ്

May 31, 2020

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ താരമാണ് മിഥുൻ രമേശ്. ഫ്‌ളവേഴ്‌സ് ടി വിയിലെ കോമഡി ഉത്സവത്തിലൂടെയാണ് മിഥുൻ ആരാധകരെ സമ്പാദിച്ചത്. അവതാരകൻ എന്നതിന് പുറമെ ഒട്ടേറെ യാത്രകൾ ചെയ്യുന്ന വ്യക്തിയാണ് മിഥുൻ. ഈ ലോക്ക് ഡൗൺ കാലത്ത് വീടിനുള്ളിൽ ഒതുങ്ങേണ്ടി വന്നെങ്കിലും യാത്രകളുടെ ഓർമ്മകൾ പങ്കുവെച്ച് മിഥുൻ സജീവമാണ്.

മുൻപൊരിക്കൽ നടത്തിയ യാത്രയുടെ ചിത്രമാണ് മിഥുൻ പങ്കുവയ്ക്കുന്നത്. ഈ സ്ഥലം മനസിലായോ എന്ന ചോദ്യവും ഒപ്പമുണ്ട്. ഒട്ടേറെപ്പേർ സ്ഥലം കണ്ടെത്താൻ ശ്രമിച്ചു. അമേരിക്കയെന്നും, മിയാമിക്ക് സമീപമുള്ള പ്രദേശമെന്നുമൊക്കെ ആളുകൾ കമന്റ്റ് ചെയ്തിട്ടുണ്ട്. ഇനി എന്നാണ് യാത്ര ചെയ്ത് തുടങ്ങാനാകുക എന്ന് മിഥുൻ ചിത്രം പങ്കുവെച്ചതിനൊപ്പം കുറിക്കുന്നു.

Read More:‘എത്രയോ അനാഥ ജീവിതങ്ങൾക്ക് കിടപ്പാടം വെച്ച് നൽകിയ കലാകാരനാണ് സുരേഷ് ഗോപി’- ആലപ്പി അഷ്‌റഫ്

ലോക്ക് ഡൗൺ സമയത്ത് ടിക് ടോക്കിലും സജീവമാണ് മിഥുൻ. കുടുംബ സമേതമാണ് വീഡിയോകൾ ചെയ്യുന്നത്. പഠനസമയത്ത് തന്നെ സിനിമയിൽ സജീവമായ മിഥുൻ ജനപ്രിയനായത് കോമഡി ഉത്സവത്തിലൂടെയാണ്.

Story highlights- mithun ramesh’s instagram post