നിവിൻ പോളിയുടെ റിസുവിന് പിറന്നാൾ- ആശംസകളുമായി സിനിമാലോകം

May 25, 2020

നിവിൻ പോളിയുടെ മകൾ റിസു‌വിന് ഇന്ന് മൂന്നാം പിറന്നാളാണ്. ആഘോഷങ്ങളില്ലാത്ത പിറന്നാൾ ആശംസയുമായി റോസ് തെരേസ എന്ന റിസുവിന്റെ ചിത്രങ്ങൾ നിവിൻ പോളി പങ്കുവെച്ചു. നിരവധി താരങ്ങൾ റിസുവിന് പിറന്നാൾ ആശംസിച്ചിട്ടുണ്ട്.

അഹാനയും, അജു വർഗീസും, വിനയ് ഫോർട്ടും റിസുവിന് പിറന്നാൾ ആശംസിച്ചു. നിവിന്റെ മകൻ ദാവീദ് അച്ഛനെപ്പോലെ തന്നെ സമൂഹമാധ്യമങ്ങളുടെ പ്രിയ താരമാണ്. ഇപ്പോൾ മകൾ റിസുവും ആരാധകരുടെ ശ്രദ്ധ നേടുകയാണ്.

Read More: നൂറുകണക്കിന് ചെമ്മരിയാടുകളെ നിയന്ത്രിച്ച് ഒരു റോബോട്ട് നായ; അനുസരണയോടെ ആട്ടിൻപറ്റം- വീഡിയോ

2010 ലാണ് നിവിനും റിന്നയും വിവാഹിതരായത്. 2012 ല്‍ ഇരുവര്‍ക്കുമിടയിലേക്ക് ദാവീദ് എത്തി. 2017ലാണ് റോസ് തെരേസയുടെ ജനനം. മക്കളുടെ പിറന്നാളും മാമോദീസ ചടങ്ങുകളുമെല്ലാം നിവിൻ ആഘോഷപൂർവമാണ് നടത്താറുള്ളത്. ഇത്തവണ ലോക്ക് ഡൗൺ പ്രതിസന്ധി കാരണം ആശംസകളിൽ ഒതുക്കുകയാണ് റിസുവിന്റെ പിറന്നാൾ.

Story highlights- Nivin Pauly’s daughter turns three