കൊറോണ വൈറസും മനുഷ്യരും നേര്‍ക്കുനേര്‍ എത്തുമ്പോള്‍…; വ്യത്യസ്ത നൃത്താവിഷ്‌കാരവുമായി പാരിസ് ലക്ഷ്മി

May 16, 2020
Paris Laxmi dance video Covid 19 fight

മാസങ്ങളായി കൊവിഡ് 19 എന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് ലോകം. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമായിത്തന്നെ പുരോഗമിക്കുന്നു ഇന്ത്യയിലും. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകര്‍ന്നുകൊണ്ട് പാരിസ് ലക്ഷ്മി ഒരുക്കിയ നൃത്താവിഷ്‌കാരം ശ്രദ്ധ നേടുന്നു. കൊറോണ വൈറസും മനുഷ്യരും തമ്മിലുള്ള പോരാട്ടമാണ് ഈ നൃത്തത്തിലൂടെ ആവിഷ്‌കരിച്ചിരിക്കുന്നത്.

‘ഓടിപ്പോയിഡ് കൊറോണാവേ…’ എന്നു പേരിട്ടിരിക്കുന്ന നൃത്താവിഷ്‌കാരം ഇതിനോടകംതന്നെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. മികച്ച പ്രതികരണമാണ് നര്‍ത്തകിയും നടിയുമായ പാരിസ് ലക്ഷ്മിയുടെ പ്രകടനത്തിന് ലഭിയ്ക്കുന്നതും.

Read more: മോനി പോയോ, എന്നുവെച്ചാല്‍..? ആ സമയം ഒരു ഉലച്ചില്‍ എന്നെയും ബാധിച്ചു കഴിഞ്ഞിരുന്നു…’: ഓര്‍മ്മകളുമായി കൃഷ്ണ പൂജപ്പുര

വീടിന്റെ പടികടന്നെത്തുന്ന വൈറസിനെ ശക്തമായ പ്രതിരോധപ്രവര്‍ത്തനത്തിലൂടെ പുറത്താക്കുകയാണ് താരം. അതിമനോഹരമായാണ് വൈറസിനെതിരെയുള്ള ഈ പോരാട്ടത്തെ പാരിസ് ലക്ഷ്മി നൃത്തത്തിലൂടെ ആവിഷ്‌കരിച്ചിരിക്കുന്നത്.

ഈ സമയവും കടന്നുപോകുമെന്നും അതിജീവനത്തിന്റെ പുലരികള്‍ നമുക്കായി കാത്തിരിപ്പുണ്ടെന്നും ഓര്‍മ്മപ്പെടുത്തുന്നു ഈ നൃത്താവിഷ്‌കാരം. വേറിട്ട മൂന്ന് കഥാപാത്രങ്ങളായെത്തി കാഴ്ചക്കാരെ അതിശയിപ്പിക്കുകയാണ് പാരിസ് ലക്ഷ്മി ഈ നൃത്താവിഷ്‌കാരത്തിലൂടെ…

Story highlights: Paris Laxmi dance video Covid 19 fight