കൊവിഡ് കാലത്തെ പ്രവാസികളുടെ ദുരിതം പറഞ്ഞ് ‘സലാമത്ത്’; സംഗീത ആൽബത്തിലൂടെ റമദാൻ വിരുന്നൊരുക്കി കലാകാരൻമാർ, വീഡിയോ

May 23, 2020
album

ദേശത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിച്ചുകൊണ്ട് ലോകം മുഴുവൻ വ്യാപിച്ച കൊവിഡ്- 19 എന്ന മഹാമാരിയെ പ്രതിരോധിക്കാന്‍ വലിയ പോരാട്ടത്തിലാണ് ലോകം. ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറേണ വൈറസ് അനേകം രാജ്യങ്ങളില്‍ വ്യാപിച്ചുകഴിഞ്ഞു. ഇതുമൂലം ദുരിതമനുഭവിക്കുന്ന ലോകത്തിന്റെ വിവിധ ഇടങ്ങളിലായുള്ള പ്രവാസികളുടെ വേദന പങ്കുവയ്ക്കുന്ന ഒരു ആൽബമാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.

‘സലാമത്ത്’ എന്ന് പേരിട്ടിരിക്കുന്ന ആൽബം, കൊവിഡ് മഹാമാരിയെത്തുടർന്ന് നാട്ടിലെത്താൻ കഴിയാത്ത പ്രവാസികളുടെയും അവരെ കാണാൻ സാധിക്കാതെ വിഷമിക്കുന്ന നാട്ടിലുള്ള പ്രിയപ്പെട്ടവരുടെയും വേദനകളാണ് പറഞ്ഞുവയ്ക്കുന്നത്.

കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും ആത്മസമർപ്പണത്തിന്റെ സന്ദേശവുമായി എത്തുന്ന റമദാനിൽ, ‘സലാമത്ത്’ എന്ന വിഡീയോയിലൂടെ പ്രവാസികൾക്കായി ഒരു റമദാൻ വിരുന്ന് സമ്മാനിക്കുകയാണ് ഒരു കൂട്ടം കലാകാരന്മാർ.

Read also: മലയാളി മനസ്സുകളിൽ പ്രണയം നിറച്ച അതുല്യ കലാകാരൻ പത്മരാജന് ഇന്ന് പിറന്നാൾ…

സുധീഷ് കുമാർ വരികൾ എഴുതി സംഗീതം നൽകിയ ആൽബം ആലപിച്ചിരിക്കുന്നത് വർഷ രഞ്ജിത്ത് ആണ്. സോന ജലീനയാണ് വീഡിയോയിൽ അഭിനയിച്ചിരിക്കുന്നത്. പ്രോഗ്രാമിങ് ചെയ്തിരിക്കുന്നത് സിവിൻ സൈമൺ.

പ്രളയകാലം ഉൾപ്പെടെയുളള കേരളത്തിന്റെ ഓരോ ദുരിതഘട്ടങ്ങളിലും കേരളക്കരയ്ക്ക് താങ്ങായി എത്തിയവരാണ് പ്രവാസികൾ. ഈ സാഹചര്യത്തിൽ കേരളക്കരയുടെ വളർച്ചയ്ക്ക് എന്നും താങ്ങായി നിന്ന പ്രവാസികൾക്ക് വേണ്ടി ഒരുക്കിയ ഗാനമാണ് സോഷ്യൽ മീഡിയയുടെ മനം കവരുന്നത്.

Story Highlights: ‘Salamath’ Malayalam Ramadan Album Song