കാള വണ്ടിയിലും ട്രക്കുകളിലുമായി ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്‌ത്‌ സൽമാൻ ഖാനും ജാക്വിലിനും- വീഡിയോ

May 4, 2020

ലോക്ക് ഡൗൺ പലരെയും പ്രതികൂലമായി തന്നെ ബാധിച്ചിരിക്കുകയാണ്. ആഹാര സാധനങ്ങൾക്കും മറ്റുമായി ബുദ്ധിമുട്ടുന്ന ഒട്ടേറെ കുടുംബങ്ങളുണ്ട്. അത്തരക്കാർക്ക് സഹായമെത്തിക്കുകയാണ് നടൻ സൽമാൻ ഖാനും നടി ജാക്വിലിനും.

ട്രക്കുകളിലും കാളവണ്ടികളിലുമാണ് ഇവർ സാധനങ്ങൾ കൊടുത്തയച്ചത്. സൽമാൻ ഖാൻ തന്നെയാണ് ട്വിറ്ററിൽ വീഡിയോ പങ്കുവെച്ചത്.

ലോക്ക് ടൗണിൽ കഷ്ടപ്പെടുന്നവർക്ക് പലചരക്ക് സാധനങ്ങളാണ് ഇവർ പാക്കറ്റുകളിലാക്കി അയച്ചത്. കഴിഞ്ഞദിവസം ഭിന്നശേഷിക്കാരായ കലാകാരന്മാരുടെ ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിച്ചിരുന്നു താരം.

ഓൾ ഇന്ത്യ സ്പെഷ്യൽ ആര്ടിസ്റ്റ്സ് അസോസിയേഷൻ അംഗങ്ങൾക്ക് 3000 രൂപ വീതം അവരുടെ അക്കൗണ്ടുകളിലേക്ക് അയക്കുകയായിരുന്നു സൽമാൻ ഖാൻ.

നാല്പത്തിയഞ്ചോളം ആളുകൾക്ക് ഈ സഹായം ലഭിച്ചുവെന്നാണ് റിപ്പോർട്ട്. അടുത്ത മാസവും അദ്ദേഹം ഈ സഹായം നൽകുമെന്നാണ് വിവരം. മുൻപ് സിനിമയിലെ 25000 ദിവസവേതനക്കാർക്കും സൽമാൻ ഖാൻ സഹായം എത്തിച്ചിരുന്നു.

Story highlights- Salman Khan and Jacqueline distribute food items in trucks