ഭിന്നശേഷിക്കാരായ കലാകാരൻമാരുടെ അക്കൗണ്ടിലേക്ക് പണമെത്തി; അയച്ചത് സൽമാൻ ഖാൻ

May 3, 2020

ലോക്ക് ഡൗൺ രണ്ടാഴ്ചയിലേക്ക് കൂടി നീട്ടിയിരിക്കുകയാണ്. രോഗവ്യാപനം കുറയ്ക്കാനാണ് ഈ തീരുമാനം എങ്കിലും പല ദിവസവേതനക്കാരായ ജോലിക്കാരും പ്രതിസന്ധിയിലായി. എന്നാൽ ഇവർക്ക് താങ്ങായി സൂപ്പർതാരങ്ങൾ വിവിധ തരത്തിലുള്ള സഹായങ്ങൾ എത്തിക്കുന്നുണ്ട്.

ഇപ്പോൾ സൽമാൻ ഖാൻ ഭിന്നശേഷിക്കാരായ കലാകാരന്മാർക്ക് സഹായമെത്തിച്ചിരിക്കുകയാണ്. ഭിന്നശേഷിക്കാരായ കലാകാരന്മാരുടെ ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിച്ചിരിക്കുകയാണ് താരം.

ഓൾ ഇന്ത്യ സ്പെഷ്യൽ ആര്ടിസ്റ്റ്സ് അസോസിയേഷൻ അംഗങ്ങൾക്ക് 3000 രൂപ വീതം അവരുടെ അക്കൗണ്ടുകളിലേക്ക് അയക്കുകയായിരുന്നു സൽമാൻ ഖാൻ.

നാല്പത്തിയഞ്ചോളം ആളുകൾക്ക് ഈ സഹായം ലഭിച്ചുവെന്നാണ് റിപ്പോർട്ട്. അടുത്ത മാസവും അദ്ദേഹം ഈ സഹായം നൽകുമെന്നാണ് വിവരം. മുൻപ് സിനിമയിലെ 25000 ദിവസവേതനക്കാർക്ക് സൽമാൻ ഖാൻ സഹായം എത്തിച്ചിരുന്നു.