കിടപ്പിലായ അമ്മയുമായി ബലൂൺ തട്ടി കളിച്ച് ഒരു മകൻ- ഹൃദ്യമായൊരു മാതൃദിന കാഴ്ച- വീഡിയോ

May 10, 2020

മാതൃത്വത്തിന്റെ മഹനീയതയെ കുറിച്ച് വാനോളം പറയുമ്പോഴും വാക്കുകൾക്ക് വിപരീതമായി ചില കാഴ്ചകൾ നൊമ്പരപ്പെടുത്താറുണ്ട്. മക്കളുടെ വരവും കാത്ത് വൃദ്ധ സദനത്തിലും വീട്ടിലെ ഇരുണ്ട മുറികളിൽ ഒറ്റക്കും കഴിയുന്ന മാതാപിതാക്കൾ വലിയ വേദന തന്നെയാണ് സമ്മാനിക്കുക.

മുഖം കാണും മുൻപ് നമ്മളെ സ്നേഹത്തോടെ കാത്തിരുന്ന, ജീവിതത്തിന്റെ ബാല പടങ്ങൾ പഠിപ്പിച്ച, താങ്ങും തണലുമായി നിന്ന അമ്മയെ ഒന്നും തിരിഞ്ഞു നോക്കാത്ത മക്കളെ നാം കണ്ടിട്ടുണ്ട്. കിടപ്പിലായതോടെ മക്കൾക്ക് ബാധ്യതയായി എന്ന് മനസിലായി കണ്ണീരണിയുന്ന അച്ഛന്മാരെ കണ്ടിട്ടുണ്ട്.

എന്നാൽ, ഈ മാതൃദിനത്തിൽ ശ്രദ്ധേയമാകുകയാണ് ഒരു അമ്മയുടെയും മകന്റെയും വീഡിയോ. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെവിടെയോ നടന്ന ഈ വീഡിയോ ആളുകൾ ഏറ്റെടുത്തുകഴിഞ്ഞു.

വർധക്യജന്യ രോഗങ്ങൾ കാരണം കിടപ്പിലായ അമ്മയെ ബലൂൺ തട്ടി കളിപ്പിക്കുകയാണ് മകൻ. മകനും അൻപത് വയസിനടുത്ത് പ്രായമുണ്ട്. പക്ഷെ അമ്മയുടെ അവസാന നാളുകളിൽ കുട്ടിക്കാലത്ത് അമ്മ നൽകിയ സ്നേഹമെല്ലാം തിരികെ നൽകുകയാണ് ഈ മകൻ.

Read More: പ്രായം എത്രയായാലും ശബ്ദത്തിനെന്ത് മാധുര്യം- മനം കവർന്നൊരു പാട്ടുകാരൻ- വീഡിയോ

വളരെ രസകരമായി അമ്മയും മകന്റെ കളികളിൽ പങ്കാളിയാവുകയാണ്, കിടക്കയിൽ കിടന്നുകൊണ്ട് തന്നെ. ആരുടേയും ഹൃദയം നിറയ്ക്കും ഈ വീഡിയോ.

Story highlights- son plays games with his paralyzed mother