ലുക്കിലും ഡാന്‍സിലും കമല്‍ഹാസന്‍; ഒടുവില്‍ അശ്വിന്റെ ട്രെഡ് മില്‍ ഡാന്‍സിന് ‘ഉലകനായകന്റെ’ അഭിനന്ദനം

June 20, 2020
Actor Ashwin dance on treadmill Like Kamal Haasan viral video

വെള്ളിത്തിരയില്‍ പകര്‍ന്നാടുന്ന കഥാപാത്രങ്ങളെ അനശ്വരമാക്കുന്ന ചലച്ചിത്രതാരങ്ങള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടാറുണ്ട്. ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധേയനായ അശ്വിന്റെ ഒരു നൃത്തം സമൂഹമാധ്യമങ്ങളില്‍ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. ലുക്കിലും ഡാന്‍സിലും കമല്‍ഹാസനെ ഓര്‍മ്മപ്പെടുത്തിയ താരത്തിന്റെ നൃത്തം അതിവേഗമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ഇപ്പോഴിതാ ഈ നൃത്തത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിയ്ക്കുകയാണ് ഉലകനായകന്‍ സാക്ഷാല്‍ കമല്‍ഹാസനും.

ചലിച്ചുകൊണ്ടിരിയ്ക്കുന്ന ഒരു ട്രെഡ് മില്ലില്‍ കയറിയാണ് അശ്വിന്റെ ഡാന്‍സ് പ്രകടനം. ചുവടുകള്‍ പതറാതെ അതീവ ജാഗ്രതയോടെയാണ് താരം നൃത്തം ചെയ്യുന്നത്. കാഴ്ച്ചക്കാരില്‍ അതിശയം നിറയ്ക്കുന്നതായിരുന്നു ഈ നൃത്തം.

അശ്വിന്റെ നൃത്തപ്രകടനം കാണുമ്പോള്‍ എണ്‍പതുകളിലെ കമല്‍ഹാസനെ ഓര്‍മ്മ വരുന്നുണ്ടെന്നാണ് വീഡിയോയ്ക്ക് മിക്കവരും കമന്റ് നല്‍കുകയും ചെയ്തു. അപൂര്‍വസഹോദരങ്ങള്‍ എന്ന ചിത്രത്തിലെ അണ്ണാത്തെ ആടുരാര്‍ എന്ന ഗാനത്തിനാണ് അശ്വിന്‍ ചുവടുവെച്ചത്.

ടിക് ടോക്കിലും സജീവമായ അശ്വിന്‍ അഭിനയത്തിലും ഡാന്‍സിലും മാത്രമല്ല മിമിക്രിയിലും പ്രതിഭ തെളിയിച്ചിട്ടുണ്ട്. മുന്‍പ് ദുബായില്‍വെച്ചുനടന്ന ഒരു സ്റ്റേജ് ഷോയില്‍ കമല്‍ഹാസന്റെ ശബ്ദം അനുകരിച്ചും അശ്വിന്‍ കൈയടി നേടിയിരുന്നു. കാര്‍ത്തിക് നരേന്‍ സംവിധാനം നിര്‍വഹിച്ച ധ്രുവങ്ങള്‍ 16 എന്ന ചിത്രത്തിലും അശ്വിന്‍ അഭിനയിച്ചിട്ടുണ്ട്.

Story highlights: Actor Ashwin dance on treadmill Like Kamal Haasan viral video