ചലിക്കുന്ന ട്രെഡ് മില്ലില്‍ കയറി അശ്വിന്റെ കിടിലന്‍ നൃത്തം; ലുക്കിലും ഡാന്‍സിലും കമല്‍ഹാസന്‍ എന്ന് സോഷ്യല്‍മീഡിയ

Actor Ashwin dance on treadmill viral video

വെള്ളിത്തിരയില്‍ പകര്‍ന്നാടുന്ന കഥാപാത്രങ്ങളെ അനശ്വരമാക്കുന്ന ചലച്ചിത്രതാരങ്ങള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടാറുണ്ട്. ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധേയനായ അശ്വിന്റെ ഒരു നൃത്തം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. ലുക്കിലും ഡാന്‍സിലും കമല്‍ഹാസനെ ഓര്‍മ്മപ്പെടുത്തുകയാണ് അശ്വിന്‍.

ചലിച്ചുകൊണ്ടിരിയ്ക്കുന്ന ഒരു ട്രെഡ് മില്ലില്‍ കയറിയാണ് അശ്വിന്റെ ഡാന്‍സ് പ്രകടനം. ചുവടുകള്‍ പതറാതെ അതീവ ജാഗ്രതയോടെയാണ് താരം നൃത്തം ചെയ്യുന്നത്. നടനും നിര്‍മാതാവുമായ അജു വര്‍ഗീസ് പങ്കുവെച്ച ഈ നൃത്തവീഡിയോ ഇതിനോടകംതന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

അശ്വിന്റെ നൃത്തപ്രകടനം കാണുമ്പോള്‍ എണ്‍പതുകളിലെ കമല്‍ഹാസനെ ഓര്‍മ്മ വരുന്നുണ്ടെന്നാണ് വീഡിയോയ്ക്ക് മിക്കവരും നല്‍കുന്ന കമന്റ്. അപൂര്‍വസഹോദരങ്ങള്‍ എന്ന ചിത്രത്തിലെ അണ്ണാത്തെ ആടുരാര്‍ എന്ന ഗാനത്തിനാണ് അശ്വിന്‍ ചുവടുവെച്ചത്.

Read more: നൃത്തഭാവങ്ങളില്‍ ലയിച്ച് അഹാന കൃഷ്ണ ഒപ്പം സഹോദരി ഇഷാനിയും: വീഡിയോ

ടിക് ടോക്കിലും സജീവമായ അശ്വിന്‍ അഭിനയത്തിലും ഡാന്‍സിലും മാത്രമല്ല മിമിക്രിയിലും പ്രതിഭ തെളിയിച്ചിട്ടുണ്ട്. മുന്‍പ് ദുബായില്‍വെച്ചുനടന്ന ഒരു സ്റ്റേജ് ഷോയില്‍ കമല്‍ഹാസന്റെ ശബ്ദം അനുകരിച്ചും അശ്വിന്‍ കൈയടി നേടിയിരുന്നു. കാര്‍ത്തിക് നരേന്‍ സംവിധാനം നിര്‍വഹിച്ച ധ്രുവങ്ങള്‍ 16 എന്ന ചിത്രത്തിലും അശ്വിന്‍ അഭിനയിച്ചിട്ടുണ്ട്.

*(കൃത്യമായ പരിശീലനം ഇല്ലാതെ ഇത്തരം സാഹസിക പ്രകടനങ്ങള്‍ അനുകരിയ്ക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകും എന്ന് ഓര്‍മ്മപ്പെടുത്തുന്നു)*

Story highlights: Actor Ashwin dance on treadmill viral video