പാട്ടും അഭിനയവും ഒന്നിനൊന്ന് ഗംഭീരം; വാത്സല്യ ഭാവങ്ങൾ മുഖത്ത് വിടർത്തി താരാട്ടുമായി ഒരു മിടുക്കി- വീഡിയോ

പുതുതലമുറയിലെ കുട്ടികളുടെ കഴിവ് വേറിട്ടത് തന്നെയാണ്. എല്ലാ രംഗത്തും വൈഭവമുള്ളവരാണ് ഇന്ന് കുട്ടികൾ. ടിക് ടോക്കിലൂടെയും മറ്റ് സമൂഹമാധ്യമങ്ങളിലൂടെയും ശ്രദ്ധേയരാകുന്ന ഒട്ടേറെ കുട്ടിപ്രതിഭകളുണ്ട്. ടിക് ടോകിൽ എല്ലാവരും ഡയലോഗുകൾക്കൊപ്പം ഭാവ പ്രകടനങ്ങൾ നടത്തുമ്പോൾ ശിവാരാധ്യ ഹരീഷ് എന്ന മിടുക്കി പാട്ടും പാടി അഭിനയിച്ചാണ് ശ്രദ്ധേയയാകുന്നത്.

കയ്യിലൊരു പാവയുമേന്തി പാട്ടൊക്കെ പാടി അമ്മയെന്ന ഭാവത്തിൽ അനായാസമായി അഭിനയിക്കുകയാണ് കുട്ടി. പാട്ടും ഗംഭീരം, അഭിനയം അതിലേറെ ഗംഭീരം.

പാട്ടിന്റെ വരികളും അതിനൊപ്പം ഭാവവുമൊക്കെ നൽകിയാണ് ശിവാരാധ്യയുടെ അഭിനയം. സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ് ഈ കൊച്ചുമിടുക്കി.

Story highlights- Adorable acting by little girl