സിനിമാലോകത്ത് മറഞ്ഞിരുന്ന് പ്രതിസന്ധി സൃഷ്ടിക്കുന്ന ഈഗോയുടെ അറിയാക്കഥകൾ- അനുഭവങ്ങളുമായി ”filmy FRIDAYS!”ൽ ബാലചന്ദ്ര മേനോൻ

June 21, 2020

സിനിമയിൽ കടന്നുവന്ന വഴികളുടെ ചരിത്രവും വർത്തമാനവും പങ്കുവെച്ച് ബാലചന്ദ്ര മേനോൻ അവതരിപ്പിക്കുന്ന ”filmy FRIDAYS!” ചർച്ചയാകുകയാണ്. രസകരവും ചിന്തിപ്പിക്കുന്നതുമായ കോടമ്പാക്കം അനുഭവങ്ങൾ പങ്കുവെക്കുന്ന പരിപാടിക്ക് ആരാധകരും ഏറെയാണ്.

പത്രപ്രവർത്തകനായി ആരംഭിച്ച സിനിമാജീവിതത്തിൽ ആദ്യമായി തനിക്കനുഭവിക്കേണ്ടി വന്ന പട്ടിണി ദിനത്തെ കുറിച്ചാണ് ബാലചന്ദ്ര മേനോൻ പങ്കുവയ്ക്കുന്നത്. കയ്യിൽ പണമുണ്ടായിട്ടും ഭക്ഷണം കഴിക്കാൻ പറ്റാതെ പോയതിനെ ‘പട്ടിണി യോഗം’ എന്നാണ് ബാലചന്ദ്ര മേനോൻ വിശേഷിപ്പിക്കുന്നത്.

സിനിമാ ലോകത്തെ ഈഗോ പ്രശ്നങ്ങളെക്കുറിച്ചും അദ്ദേഹം പങ്കുവയ്ക്കുന്നു. സുകുമാരൻ, സോമൻ എന്നിവരെ കഥാപാത്രങ്ങളാക്കി താൻ സംവിധാനം ചെയ്ത സിനിമയുടെ ചിത്രീകരണത്തിനിടക്ക് നടന്ന സംഭവമാണ് ഉദാഹരണമായി ബാലചന്ദ്ര മേനോൻ വിശദമാക്കുന്നത്.

Read More: ‘പത്രത്തിൽ ഒരു വാർത്ത കൊടുത്താൽ ഞാൻ രക്ഷപ്പെടും’ എന്ന് അപേക്ഷിച്ച ചെറുപ്പക്കാരൻ ഇന്ന് ലോകം ആരാധിക്കുന്ന സൂപ്പർസ്റ്റാറായി മാറിയ ചരിത്രം- ”filmy FRIDAYS!”ൽ ബാലചന്ദ്രമേനോൻ

എല്ലാ വെള്ളിയാഴ്ചകളിലുമാണ് കോടമ്പാക്കം വിശേഷങ്ങൾ പങ്കുവെച്ച് ”filmy FRIDAYS!”മായി ബാലചന്ദ്ര മേനോൻ എത്തുന്നത്.

Story highlights:balachandra menon about ego in film industry