ഒരു വാക്കേറ്റത്തിൽ തുടങ്ങിയ പരിചയം പിന്നീട് ഉറ്റ സൗഹൃദത്തിലേക്ക് വഴിമാറി- കെ പി ഉമ്മറിനെ കുറിച്ച് filmy FRIDAYS!”ൽ ബാലചന്ദ്ര മേനോൻ

June 7, 2020

രസകരമായ കോടമ്പാക്കത്തെ സിനിമാവിശേഷങ്ങൾ “filmy FRIDAYS!”ലൂടെ പങ്കുവയ്ക്കുകയാണ് ബാലചന്ദ്ര മേനോൻ. ഒരു പത്രപ്രവർത്തകനെന്ന നിലയിൽ ആരംഭിച്ച സിനിമ ജീവിത അനുഭവങ്ങൾ കൂടുതൽ സംഭവങ്ങളിലൂടെയും കൂടുതൽ സിനിമാ സുഹൃത്തുക്കളിലൂടെയും വിശാലമാകുകയാണ്.

ഒരു സിനിമാ സെറ്റിൽ അന്ന് സൂപ്പർ താരങ്ങളായിരുന്ന  പ്രേം നസീർ, കെ പി ഉമ്മർ, അടൂർ ഭാസി എന്നിവരെ പരിചയപ്പെട്ട വിശേഷമായിരുന്നു ബാലചന്ദ്ര മേനോൻ പങ്കുവെച്ചത്. നിർഭാഗ്യവശാൽ കെ പി ഉമ്മറുമായി നീരസത്തിലായിരുന്നു ആദ്യ പരിചയപ്പെടൽ അവസാനിച്ചത്.

എന്നാൽ, പിന്നീട് കെ പി ഉമ്മറിന്റെ മരണം വരെ നീണ്ട അടുത്ത സൗഹൃദത്തിന്റെ തുടക്കം മാത്രമായിരുന്നു ആ ചെറിയ വാക്കേറ്റം. ബാലചന്ദ്ര മേനോന്റെ അനവധി ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടു.

പത്രപ്രവർത്തന രംഗത്ത് മാധ്യമധർമത്തിനെതിരായി സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ചും, സിനിമാ അനുഭവങ്ങളെക്കുറിച്ചും “filmy FRIDAYS!”ന്റെ ഇരുപത്തിയാറാം എപ്പിസോഡിൽ പങ്കുവയ്ക്കുന്നുണ്ട് ബാലചന്ദ്ര മേനോൻ. എല്ലാ വെള്ളിയാഴ്ചകളിലും വൈകിട്ട് 7 മണിക്ക് യൂട്യൂബിലാണ് “filmy FRIDAYS!” പങ്കുവയ്ക്കുന്നത്.

Story highlights- balachandra menon about k p ummer