‘ഒരു കൈസഹായം’; മനുഷ്യനെ മരത്തിൽ കൈപിടിച്ച് കയറ്റുന്ന ചിമ്പാൻസി- രസകരമായ വീഡിയോ

June 10, 2020

മനുഷ്യനോട് ഏറെ സാദൃശ്യമുള്ള മൃഗമാണ് കുരങ്ങ്. ബുദ്ധിയുടെ കാര്യത്തിൽ ഏറെ മുൻപന്തിയിലുള്ള കുരങ്ങുകൾ സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ കഴിവുള്ളവരാണ്. മനുഷ്യന്റെ രീതികൾ ഏറെക്കുറെ കുരങ്ങിലും കാണാറുണ്ട്. മനുഷ്യനെ സുഹൃത്തായി കണ്ട് മരത്തിലും ഉയരങ്ങളിലുമെല്ലാം കയറാൻ സഹായിക്കുന്ന ഒരു ചിമ്പാൻസിയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

സിനിമയിലെ ടാർസനെ പോലെ ജീവിതത്തിൽ മൃഗങ്ങളുടെ ഒരു ബേബി സിറ്ററായും വീട്ടുമുറ്റത്ത് കടുവകളോടും ചിമ്പാൻസികളും കളിച്ചും ചിരിച്ചും ജീവിക്കുന്ന ഒരു യഥാർത്ഥ ടാർസൻ ഉണ്ട്. കോഡി ആന്റിൽ എന്ന യുവാവ്. മനുഷ്യരേക്കാൾ മൃഗങ്ങളോട് ഇണങ്ങുന്ന, അവരുടെ ഭാഷ അറിയാവുന്ന കോഡിയുടെ ചിമ്പാൻസിയാണ് അദ്ദേഹത്തെ മരത്തിൽ കയറാനും ഇറങ്ങാനുമൊക്കെ സഹായിക്കുന്നത്.

നിരവധി ആളുകൾ അദ്ദേഹത്തിന്റെ വീഡിയോകൾ പങ്കുവെച്ചിട്ടുണ്ട്. ടൈഗർ കിംഗ് എന്നറിയപ്പെടുന്ന ഡോക് ആന്റിലിന്റെ മകനാണ് കോഡി ആന്റിൽ. ഒരു സുഹൃത്തെന്ന പോലെയാണ് കോഡി മൃഗങ്ങളോട് പെരുമാറുന്നത്. അതേ സ്നേഹം മൃഗങ്ങളും തിരികെ നൽകുന്നുണ്ട്.

Chimpanzee who helps man to climb a tree