കൊവിഡ് വ്യാപനത്തിൽ ലോകത്ത് അഞ്ചാം സ്ഥാനത്ത് ഇന്ത്യ; രോഗികൾ 2.4 ലക്ഷം കടന്നു

June 7, 2020

രാജ്യത്ത് കൊവിഡ് വ്യാപനം ശക്തമാകുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സ്പെയിനെയും മറികടന്ന് ഏറ്റവുമധികം രോഗികളുള്ള രാജ്യങ്ങളിൽ അഞ്ചാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഇന്ത്യ. കേരളത്തിലടക്കം തുടർച്ചയായി വർധിച്ച അളവിലാണ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.

2,43,733 ആയി ഉയർന്നിരിക്കുകയാണ് കൊവിഡ് ബാധിതരുടെ എണ്ണം. ഇത് ജോണ് ഹോപ്‌കിൻസ് സർവകലാശാലയുടെ കണക്കാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകളിൽ 2,36,657 കേസുകളാണ് ഇന്ത്യയിൽ ഉള്ളത്. 9000ലാണ് തുടർച്ചയായ മൂന്നു ദിവസങ്ങളായി രാജ്യത്തെ രോഗനിരക്ക്. ഇന്നലെ മാത്രം 294 പേരാണ് മരിച്ചത്.അതേസമയം, 1,14,073 രോഗികളാണ് ഇന്ത്യയിൽ ഇതുവരെ രോഗമുക്തരായത്.

Story highlights- covid-19 cases cross 2.4 lakh in india