സംസ്ഥാനത്ത് ഇന്ന് 127 പേര്‍ക്ക് കൊവിഡ്; എല്ലാ ജില്ലകളിലും രോഗികള്‍

Kerala Latest Covid 19 Updates Press Meet

കേരളത്തില്‍ ഇന്ന് പുതുതായി 127 പേര്‍ക്കു കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതുവരെ സംസ്ഥാനത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്തതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. അതേസമയം 57 പേര്‍ രോഗമുക്തരായിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ വിദേശത്തു നിന്ന് എത്തിയവരാണ്. 36 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരും. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം വന്നത്. ഒരു ആരോഗ്യപ്രവര്‍ത്തകനും ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കൊല്ലം ജില്ലയില്‍ 24 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ 23 പേര്‍ക്കും സ്ഥിരീകരിച്ചിട്ടുണ്ട്. പത്തനംതിട്ട- 17, കോഴിക്കോട്- 12, എറണാകുളം- 3, കോട്ടയം- 11, കാസര്‍ഗോഡ്- 7, തൃശൂര്‍- 6, മലപ്പുറം- 5, വയനാട്-5, തിരുവനതപുരം- 5, കണ്ണൂര്‍-4 ആലപ്പുഴ- 4, ഇടുക്കി-1 എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം.

ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ 15 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും എത്തിയവരാണ്. ഡല്‍ഹി- 9, തമിഴ്‌നാട്- 5, യുപി, കര്‍ണാടക- രണ്ട് വീതം, രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത്- ഓരോന്ന് വീതം എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരുടെ കണക്ക്.

ഇന്ന് കൊവിഡ് ഫലം നെഗറ്റീവ് ആയവരുടെ കണക്ക് ഇങ്ങനെ: തിരുവനന്തപുരം- 2, കൊല്ലം- 2, പത്തനംതിട്ട, കൊല്ലം- 12 വീതം, എറണാകുളം, മലപ്പുറം- 1 വീതം, പാലക്കാട്- 10, കോഴിക്കോട്- 11, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്- 2

Story highlights: Covid 19 Corona Virus Latest Updates In Kerala