കേരളത്തിൽ ഇന്ന് 79 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

June 16, 2020
Covid 19

കേരളത്തിൽ ഇന്ന് 79 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം- 15, എറണാകുളം-13, ആലപ്പുഴ, തൃശൂർ, കണ്ണൂർ 7 പേർക്ക് വീതവും, പത്തനംതിട്ട, പാലക്കാട് ജില്ലകളിൽ നിന്നുള്ള 6 പേർക്ക് വീതവും തിരുവനന്തപുരം, കൊല്ലം കോട്ടയം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 4 പേർക്ക് വീതവും, കാസർകോട് ജില്ലയിൽ നിന്നുള്ള രണ്ടു പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 47 പേർ വിദേശ രാജ്യങ്ങളിൽ നിന്നും (കുവൈറ്റ്-23, യു.എ.ഇ.-12, ഖത്തർ-5, ഒമാൻ-3, സൗദി അറേബ്യ-2, ബഹറിൻ-1, തജിക്കിസ്ഥാൻ-1) 26 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും (മഹാരാഷ്ട്ര-13, തമിഴ്നാട്-5, ഡൽഹി-3, പശ്ചിമ ബംഗാൾ-2, കർണാടക-1, ഗുജറാത്ത്-1, ഒഡീഷ-1) വന്നതാണ്. 5 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 2 പേർക്കും മലപ്പുറം, കണ്ണൂർ, പാലക്കാട് ജില്ലകളിലെ ഒരാൾക്ക് വീതമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതുകൂടാതെ പത്തനംതിട്ട ജില്ലയിലെ ഒരു ആരോഗ്യ പ്രവർത്തകയ്ക്കും രോഗം ബാധിച്ചു. അതേസമയം, രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 60 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.