പരിമിതികള്‍ മറന്നു; ആകെയുള്ള ഇടംകൈകൊണ്ട് മാസ്ക്കുകള്‍ തുന്നി പത്ത് വയസ്സുകാരി

June 29, 2020
Differently abled girl stitches face masks

മാസങ്ങളായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് നമ്മുടെ രാജ്യം. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരുന്ന വാര്‍ത്തകളും ഇടയ്ക്ക് ശ്രദ്ധ നേടാറുണ്ട്. തന്റെ പരിമിധികളെ മറന്ന് കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരിക്കുകയാണ് ഒരു കൊച്ചു മിടുക്കിയും.

കൊറണ വൈറസ് വ്യാപനത്തെ ചെറുക്കാന്‍ മാസ്‌ക് ഏറെ സഹായകരമാണെന്ന് നമുക്ക് അറിയാം. അതുപ്രകാരം മാസ്‌ക്കുകള്‍ ജീവിതത്തിന്റെ തന്നെ ഭാഗമായിരിക്കുന്നു. സ്വയം മാസ്‌ക്കുകള്‍ നിര്‍മ്മിക്കുന്നവരും നമുക്കിടയില്‍ ഉണ്ട്. ഇത്തരത്തില്‍ സ്വയം മാസ്‌ക്കുകള്‍ തുന്നുകയാണ് സിന്ധൂരി എന്ന മിടുക്കി.

Read more: ലുക്കിലും ഭാവപ്രകടനങ്ങളിലും നയന്‍താര; സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടി പെണ്‍കുട്ടി

സിന്ധൂരിക്ക് ഒരു കൈ മാത്രമാണ് ഉള്ളത്. തന്റെ പരിമിതികളെ മറന്ന് ആകെയുള്ള ഇടംകൈ കൊണ്ട് ഈ മിടുക്കി മാസ്‌ക്കുകള്‍ തുന്നിച്ചേര്‍ക്കുന്നു. കര്‍ണാടകയിലെ ഉഡുപ്പി സ്വദേശിയാണ് സിന്ധൂരി. മൗണ്ട് റോസറി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ആറാം ക്ലാസുകാരി. അതേ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായാണ് സിന്ധൂരി മാസ്‌ക്കുകള്‍ തുന്നിയത്.

Read more: ശത്രുക്കളില്‍ നിന്നും രക്ഷനേടാന്‍ ശരീരം ഭംഗിയായ അലങ്കരിച്ചു നടക്കുന്ന ഞണ്ടുകള്‍

സ്വന്തം വൈകല്യങ്ങളെ മറന്ന് കൊവിഡ് പോരാട്ടാത്തിന്റെ ഭാഗമായ ഈ മിടുക്കി പകരുന്ന കരുത്ത് ചെറുതല്ല. നിരവധിപ്പേര്‍ സിന്ധൂരിയെ അഭിനന്ദിച്ചുകൊണ്ടും രംഗത്തെത്തുന്നുണ്ട്.

Story highlights: Differently abled girl stitches face masks