വിഴുങ്ങിയ തവളയുടെ ഉള്ളിലിരുന്നും മിന്നിത്തെളിഞ്ഞ് മിന്നാമിന്നി- കൗതുക വീഡിയോ

June 13, 2020

ധാരാളം കൗതുക കാഴ്ചകൾ പ്രകൃതിയും മൃഗങ്ങളുമെല്ലാം സമ്മാനിക്കാറുണ്ട്. അമ്ബരപ്പിക്കുന്നതും രസകരവുമായ ചില കാഴ്ചകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കാറുമുണ്ട്. ഇപ്പോൾ അങ്ങനെയൊരു കാഴ്ചയാണ് ശ്രദ്ധേയമാകുന്നത്.

തന്നെ വിഴുങ്ങിയ തവളയുടെ ഉള്ളിലിരുന്നും പ്രകാശിക്കുകയാണ് ഒരു മിന്നാമിന്നി. തവളയുടെ നേർത്ത തൊലിക്ക് പുറമെ മിന്നാമിന്നിയുടെ പ്രകാശം കാണാൻ സാധിക്കും.

ഒറ്റനോട്ടത്തിൽ തിളങ്ങുന്ന തവളയെന്നു തോന്നുമെങ്കിലും രസകരമാണ് ഈ കാഴ്ച. തനിക്കുളളിൽ ഇങ്ങനെയൊരു പ്രകാശമുണ്ടെന്ന് തവള അറിയുന്നില്ലെങ്കിലും കാണുന്നവർക്ക് കൗതുകകരമാണ് ഈ കാഴ്ച.

Story highlights-

frog ate a lightning bug