വിടർന്നകണ്ണിൽ കൗതുകം നിറച്ച ദീപമോൾ- ആദ്യ ചിത്രത്തിന്റെ ഓർമകളിൽ ഗീതു മോഹൻദാസ്

June 26, 2020

മലയാളികളെ അഭിനയത്തിലൂടെയും സംവിധാനത്തിലൂടെയും വിസ്മയിപ്പിച്ച താരമാണ് ഗീതു മോഹൻദാസ്. ഭർത്താവ് രാജീവ് രവിക്കൊപ്പം വെള്ളിത്തിരയുടെ അണിയറയിൽ സജീവമായിരിക്കുന്ന ഗീതു, തന്റെ ആദ്യ ചിത്രത്തിന്റെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ്.

‘ഒന്നുമുതൽ പൂജ്യം വരെ’ എന്ന ചിത്രത്തിലൂടെയാണ് ഗീതു മോഹൻദാസ് സിനിമാ ലോകത്തേക്ക് എത്തിയത്. കൗതുകം നിറച്ച വിടർന്ന കണ്ണുമായി എത്തിയ നാലുവയസുകാരി ദീപമോൾ 34 വർഷങ്ങൾക്കിപ്പുറവും പ്രേക്ഷക പ്രിയങ്കരിയാണ്.

View this post on Instagram

♥️♥️♥️♥️

A post shared by Geetu Mohandas (@geetu_mohandas) on

ചിത്രത്തിലെ ഗാനങ്ങൾ അടങ്ങിയ, തന്റെ ചിത്രം പതിച്ച ഓഡിയോ കാസറ്റാണ് ഗീതു പങ്കുവെച്ചത്. മോഹൻലാൽ, ആശ ജയറാം എന്നിവർ താരങ്ങളായ ഈ ചിത്രം സംവിധാനം ചെയ്തത് രഘുനാഥ് പാലേരിയാണ്.

Read More:‘ചാരമാണെന്നു കരുതി ചികയാൻ നിൽക്കേണ്ട’- മാസ്സ് ഡയലോഗുമായി സുരേഷ് ഗോപിയുടെ രണ്ടാം വരവ്

ഓ എൻ വി കുറിപ്പിന്റെ വരികൾക്ക് മോഹൻ സിത്താര ഈണം പകർന്ന മനോഹര ഗാനങ്ങൾ ചിത്രത്തിലുണ്ട്. അച്ഛന്റെ കോളും കാത്തിരിക്കുന്ന ദീപമോൾ വല്ലാത്തൊരു നൊമ്പരമായിരുന്നു ‘ഒന്നുമുതൽ പൂജ്യം വരെ’ എന്ന ചിത്രത്തിലൂടെ സമ്മാനിച്ചത്. അഞ്ചാം വയസിലാണ് ഗീതു മോഹൻദാസ് ഈ ചിത്രത്തിൽ അഭിനയിച്ചത്. ആദ്യ ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരവും ഗീതുവിനെ തേടിയെത്തിയിരുന്നു.

Story highlights-geethu mohandas about first movie