‘ഞാന്‍ നിന്റെ ഗാഥാ ജാം’; പ്രിയ കൂട്ടുകാരിക്ക് വേറിട്ട പിറന്നാള്‍ ആശംസയുമായി മഞ്ജു വാര്യര്‍

June 8, 2021
Manju Warrier's wishes to Geethu Mohandas on her birthday

ചലച്ചിത്രരംഗത്തെ നിറസാന്നിധ്യം ഗീതു മോഹന്‍ദാസിന് ഇന്ന് പിറന്നാളാണ്. അഭിനേതാവായും സംവിധായികയായുമെല്ലാം വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ ഒരുക്കുന്ന താരത്തിന് ആശംസകള്‍ നേരുന്നുവരും നിരവധിയാണ്. എന്നാല്‍ ഏറെ ശ്രദ്ധ ആകര്‍ഷിക്കുന്ന ഒരു ആശംസയുണ്ട് ഇക്കൂട്ടത്തില്‍. ചലച്ചിത്രതാരം മഞ്ജു വാര്യര്‍ നേര്‍ന്ന പിറന്നാള്‍ ആശംസ.

ജന്മദിനാശംസകള്‍ പ്രിയപ്പെട്ടവളേ, ഞാന്‍ നിന്റെ ഗാഥാ ജാം’ എന്ന് കുറിച്ചുകൊണ്ടാണ് മഞ്ജുവാര്യര്‍ പിറന്നാള്‍ ആശംസിച്ചത്. ഒപ്പം ഇരുവരും ഒരുമിച്ചുള്ള ഒരു മനോഹര ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ‘Wherever you go I’m there, Gadha jam’ എന്ന ക്യാപ്ഷനെ ഓര്‍മപ്പെടുത്തുകയാണ് മഞ്ജു വാര്യരുടെ ഗാഥാ ജാം പ്രയോഗം. കൂട്ടുകാരിക്കൊപ്പം എന്നും ഉണ്ടാകും എന്ന് രസകരമായ ഭാഷയില്‍ ഓര്‍മപ്പെടുത്തിയിരിക്കുകയാണ് താരം.

Read more: ‘വാടാ മാപ്പിളേ…’ ഗാനത്തിന് ഗംഭീരമായി ചുവടുവെച്ച് ജയറാം: വിഡിയോ

ഒന്നു മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തില്‍ ബാലതാരമായെത്തി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചതാണ് ഗീതു മോഹന്‍ദാസ്. തമിഴ് ചിത്രങ്ങളിലടക്കം താരം ബാലതാരമായെത്തിയിട്ടുണ്ട്. ഇടവേളയ്ക്ക് ശേഷം ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലും ഗീതു മോഹന്‍ദാസ് ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. പിന്നീട് നിരവധി സിനിമകളിലും പ്രത്യക്ഷപ്പെട്ടു. നിവിന്‍ പോളിയെ നായകനാക്കി മൂത്തോന്‍ എന്ന സിനിമയിലൂടെ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ നേടിയ സംവിധായിക കൂടിയായി ഗീതു മോഹന്‍ദാസ്.

Story highlights: Manju Warrier’s wishes to Geethu Mohandas on her birthday