മുഖത്തെ ചുളിവുകൾ മാറാൻ ചില നാടൻ സൗന്ദര്യക്കൂട്ടുകൾ

June 30, 2020

ചർമ്മം കണ്ടാൽ പ്രായം തോന്നില്ല എന്ന് കേൾക്കാൻ കൊതിക്കുന്നവർണ് എല്ലാവരും. മുഖത്ത് ചുളിവുകളുമായി അയഞ്ഞുതൂങ്ങിയ ചർമ്മം ആരും ആഗ്രഹിക്കുന്നില്ല. എന്നാൽ കാലാവസ്ഥയും മതിയായ പരിചരണവും ഇല്ലാതെ പലരുടെയും മുഖത്തിന്റെ അവസ്ഥ ഇങ്ങനെയൊക്കെ തന്നെയാണ്.

അതേസമയം, ചർമ്മത്തിന്റെ ഈ പ്രശ്നങ്ങൾക്ക് വീട്ടിൽ തന്നെ വളരെ ഫലപ്രദമായ പ്രതിവിധിയുണ്ട്. കറ്റാർ വാഴയും, മുട്ടയുമൊക്കെ ഉപയോഗിച്ച് ചർമ്മത്തെ കൂടുതൽ പരിപോഷിപ്പിക്കുകയും ജലാംശം നിലനിർത്തി ചർമ്മത്തിന് മുറുക്കം നൽകുകയും ചെയ്യും.

കറ്റാർവാഴയുടെ നീര് മുഖത്ത് തേച്ച് കുറച്ച് സമയത്തിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകുന്നത് വളരെ നല്ലതാണ്. കാരണം, കറ്റാർവാഴ നീര് ഉണങ്ങുമ്പോൾ ഒരു മുറുക്കം തൊലിയിലുണ്ടാക്കും. ഇത് തുടർച്ചയായി ചെയ്യാവുന്നതാണ്. അൽപം തേൻ കൂടി കറ്റാർവാഴ നീരിൽ ചേർത്താൽ കൂടുതൽ ഗുണം ലഭിക്കും.

Read More: സൂം ചെയ്ത ചിത്രം ആരുടേത്.. സോഷ്യൽ മീഡിയയുടെ തല പുകച്ച് ഒരു ചിത്രം

മുട്ടവെള്ളയും ഇങ്ങനെ ചെയ്യാം. മുട്ടവെള്ളയിൽ നാരങ്ങാനീരും ചേർത്ത് തേച്ചാൽ നിറം വർധിക്കുകയും ചുളിവുകൾ നീങ്ങുകയും ചെയ്യും. ഉറങ്ങാൻ കിടക്കും മുൻപ് അൽപം വെളിച്ചെണ്ണ നെറ്റിയിൽ പരാതി കിടന്നാൽ ചുളിവുകൾ മാറാൻ സഹായിക്കും. രാവിലെ കഴുകി കളഞ്ഞാൽ മതി.

Story highlights- how to remove wrinkles