സംസ്ഥാനത്ത് ഇന്ന് 131 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 75 പേർക്ക് രോഗമുക്തി

June 30, 2020
15,768 New Covid cases Reported in Kerala

സംസ്ഥാനത്ത് ഇന്ന് 131 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ നിന്നുള്ള 32 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 26 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 17 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 12 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 10 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 9 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 8 പേർക്കും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 5 പേർക്കും , തൃശൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 4 പേർക്ക് വീതവും, കോട്ടയം ജില്ലയിൽ നിന്നുള്ള 3 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഒരാൾക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 65 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 46 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. കുവൈറ്റ് 25, യു.എ.ഇ. 12, സൗദി അറേബ്യ 11, ഒമാൻ 6, ഖത്തർ 6, ബഹറിൻ 1, മാൾഡോവ 1, ആഫ്രിക്ക 1, എത്യോപ്യ 1, ഖസാക്കിസ്ഥാൻ 1 എന്നിങ്ങനേയാണ് മറ്റ് രാജ്യങ്ങളിൽ നിന്നും വന്നവർ. തമിഴ്‌നാട് 13, മഹാരാഷ്ട്ര 10, ഡൽഹി 5, ഉത്തർപ്രദേശ് 5, കർണാടക 4, ബീഹാർ 2, രാജസ്ഥാൻ 2, ഹരിയാന 1, ഉത്തരാഖണ്ഡ് 1, ഹിമാചൽ പ്രദേശ് 1, പഞ്ചാബ് 1, അരുണാചൽ പ്രദേശ് 1 എന്നിങ്ങനേയാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ. 10 പേർക്കാണ് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മലപ്പുറം ജില്ലയിലെ 4 പേർക്കും, പാലക്കാട്, കാസർഗോഡ് ജില്ലകളിലെ 2 പേർക്ക് വീതവും, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ ഒരാൾക്ക് വീതമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. കൂടാതെ കണ്ണൂരിലുള്ള 9 സി.ഐ.എസ്.എഫുകാർക്കും രോഗം ബാധിച്ചു. 27.06.20ന് തിരുവനന്തപുരം ജില്ലയിൽ മരണമടഞ്ഞ തങ്കപ്പൻ (76) വ്യക്തിയുടെ പരിശോധനാഫലവും ഇതിൽ ഉൾപെടുന്നു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 75 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം ജില്ലയിൽ നിന്നുള്ള 23 പേരുടെയും( തൃശൂർ1), തൃശൂർ ജില്ലയിൽ നിന്നുള്ള 12 പേരുടെയും, എറണാകുളം, പാലക്കാട് ജില്ലകളിൽ നിന്നുള്ള 7 പേരുടെ വീതവും, തിരുവനന്തപുരം (കൊല്ലം1), കോട്ടയം ജില്ലകളിൽ നിന്നുള്ള 6 പേരുടെ വീതവും, വയനാട്, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള 4 പേരുടെ വീതവും, ഇടുക്കി, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 2 പേരുടെ വീതവും പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്. ഇതോടെ 2112 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2304 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,84,657 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,81,876 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 2781 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 330 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 6076 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, ഓഗ്മെന്റഡ് സാമ്പിൾ, സെന്റിനൽ സാമ്പിൽ, പൂൾഡ് സെന്റിനിൽ, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 2,31,570 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 3872 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 47,994 സാമ്പിളുകൾ ശേഖരിച്ചതിൽ 46,346 സാമ്പിളുകൾ നെഗറ്റീവ് ആയി.

Story highlights-kerala covid-19 updates