‘ചന്ദന കാറ്റേ, കുളിർകൊണ്ടുവാ..’- ശ്രുതിയും താളവും ചോരാതെ ഒരു കുരുന്നുഗായിക- ഹൃദ്യം, ഈ വീഡിയോ

June 12, 2020

കുറച്ച് കാലങ്ങൾക്ക് മുൻപുവരെ ഒരാളുടെ കഴിവ് ലോകമറിയണമെങ്കിൽ വെള്ളിത്തിരയിലോ , മുഖ്യധാരാ മാധ്യമങ്ങളിലോ ഒക്കെ ഇടം നേടണമായിരുന്നു. എന്നാൽ സമൂഹമാധ്യമങ്ങൾ സജീവമായതോടെ അതിനൊരു മാറ്റം വന്നു. ഇന്ന് ഏറ്റവുമധികം ആളുകൾ ശ്രദ്ധിക്കപ്പെടുന്നത് സമൂഹമാധ്യമങ്ങളിലൂടെയാണ്.

പാട്ടിലൂടെ ഇങ്ങനെ വൈറലായൊരു കുരുന്നു ഗായികയായിരുന്നു നിരഞ്ജന സതീഷ്. ഒരു ഹിന്ദി ഗാനത്തിലൂടെയാണ് നിരഞ്ജന സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയായത്. ഇപ്പോൾ വീണ്ടും ഒരു മലയാളം ഗാനത്തിലൂടെ ശ്രദ്ധ നേടുകയാണ് നിരഞ്ജന.

Read More: കൊവിഡ് ലക്ഷണമുള്ളവര്‍ക്ക് പകരക്കാരന്‍, പന്തു മിനുക്കാന്‍ തുപ്പല്‍ ഉപയോഗിച്ചാല്‍ പിഴ: ക്രിക്കറ്റിലെ പുതിയ പരിഷ്‌കാരങ്ങള്‍ അംഗീകരിച്ച് ഐസിസി

‘ചന്ദന കാറ്റേ, കുളിർ കൊണ്ടുവാ..’ എന്ന ഗാനമാണ് അതിമനോഹരമായി നിരഞ്ജന ആലപിക്കുന്നത്. ശ്രുതിയും താളവുമൊന്നും ചോരാതെ വളരെ അനായാസമായി പാടുന്ന നിറഞ്ഞയുടെ വീഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. ഇപ്പോൾ സ്റ്റേജ് പരിപാടികളിലും ശ്രദ്ധേയ സാന്നിധ്യമാണ് നിരഞ്ജന .

little girl niranjana satheesh singing video