ഞായറാഴ്ചകളിലെ സമ്പൂർണ ലോക്ക് ഡൗൺ പിൻവലിച്ചു

June 27, 2020

ഞായറാഴ്ച ദിവസങ്ങളിൽ നിലനിന്നിരുന്ന സമ്പൂർണ്ണ ലോക്ക് ഡൗൺ പിൻവലിച്ചു. മറ്റു ദിവസങ്ങൾ പോലെ തന്നെ പ്രവർത്തനങ്ങൾ സാധാരണ ഗതിയിലാകും. പരീക്ഷകൾ കണക്കിലെടുത്ത് കഴിഞ്ഞ ഞായറാഴ്ചയും ഇളവ് നൽകിയിരുന്നു. മദ്യശാലകൾക്കും ഇളവുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് ഇന്ന് ഇറങ്ങും.

അതേസമയം, നാളെ മദ്യശാലകൾ തുറന്ന് പ്രവർത്തിക്കുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച നൽകിയ ഇളവുകളുടെ പശ്ചാത്തലത്തിലാണ് ഇനി അങ്ങോട്ടുള്ള ഞായറാഴ്ചകളിൽ ലോക്ക് ഡൗൺ ഇളവ് നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.

എന്നാൽ, കണ്ടെയ്‌ൻമെൻറ് സോണുകളിലും, തീവ്ര ബാധിത പ്രദേശങ്ങളിലും ഇളവുകൾ ഉണ്ടാകില്ല. ഇവിടെ കടുത്ത നിയന്ത്രണം തുടരും.

Story highlights-no sunday lock down in kerala