തകർപ്പൻ ഫുട്ബോൾ കിക്കിലൂടെ തിരി കെടുത്തി ഒരു മിടുക്കൻ- അമ്പരപ്പിക്കുന്ന പ്രകടനം

June 18, 2020

‘പരിശ്രമം ചെയ്യുകിലെന്തിനേയും വശത്തിലാക്കാൻ കഴിവുള്ളവണ്ണം ദീർഘങ്ങളാം കൈകളെ നൽകിയത്രേ മനുഷ്യരെപ്പാരിലയച്ചതീശൻ’ എന്ന വരികൾ കേട്ടിട്ടില്ലേ? എത്ര ദുർഘടമായ കാര്യങ്ങളും ആത്മസമർപ്പണവും ആത്മവിശ്വാസവുമുണ്ടെങ്കിൽ ആർക്കും നിസാരമായി നേടാൻ കഴിയും. മനുഷ്യനായാലും മൃഗങ്ങളായാലും ഈ വരികൾ പ്രസക്തമാണ്. പരിശ്രമം കൊണ്ട് അമ്പരപ്പിക്കുന്ന വിജയം കൈവരിച്ച ഒരു മിടുക്കനാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരമാകുന്നത്.

പലതരത്തിലുള്ള അമ്പരപ്പിക്കുന്ന പ്രകടനങ്ങൾ വിദേശികൾ ചെയ്ത് നമ്മൾ കണ്ടിട്ടുണ്ട്. അത്തരമൊരു കൗതുകമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഒറ്റ കിക്കിൽ ഫുട്ബോൾ കൊണ്ട് തിരി കെടുത്തുകയാണ് ഒരു മിടുക്കൻ. മേശമേൽ ഉറപ്പിച്ച തിരി മറിഞ്ഞു വീഴാതെയാണ് ഈ പ്രകടനം.

വളരെയധികം പരിശ്രമങ്ങളിലൂടെയാണ് കുട്ടി ഈ ലക്ഷ്യം സാക്ഷാത്കരിച്ചതെന്ന് വീഡിയോ കാണുന്നവർക്ക് വ്യക്തമാകും. ഫുട്‍ബോൾ കൊണ്ടുള്ള കുട്ടികളുടെ അഭ്യാസങ്ങൾ മുൻപും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. Story highlights-The candle was turned off with a football kick