സാനിറ്റൈസറുകൾ ചൂടുകാലത്ത് കാറിൽ സൂക്ഷിച്ചാൽ തീപിടുത്തം സംഭവിക്കാം- മുന്നറിയിപ്പ്

June 25, 2020

മാസ്ക്, സാനിറ്റൈസർ തുടങ്ങിയവ ലോക ജനതയുടെ ഭാഗമായി കഴിഞ്ഞു. പുറത്തിറങ്ങിയാൽ മാസ്കില്ലാത്ത മുഖമില്ല, സാനിറ്റൈസറില്ലാത്ത ഇടവുമില്ല. കൈകൾ അണുവിമുക്തമാക്കാൻ സാനിറ്റൈസറുകൾ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. പക്ഷെ ചൂട് കാലത്ത് സാനിറ്റൈസർ ഉപയോഗിക്കുമ്പോൾ കരുതൽ ആവശ്യമാണ്.

ഹാൻഡ് സാനിറ്റൈസറുകൾ ചൂടുകാലത്ത് കാറുകളിൽ സൂക്ഷിച്ചാൽ തീ പിടിക്കാനിടയാകുമെന്നു മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ബ്രിട്ടനിലെ ഫയർ ഇൻഡസ്ട്രി അസ്സോസിയേഷനും എൻ എച്ച് എസ് പ്രോപ്പർട്ടി സർവീസും.

ബ്രിട്ടനിൽ വരും ദിവസങ്ങളിൽ താപനില 35 ഡിഗ്രി വരെ ഉയരാൻ ഇടയുണ്ട്. ഈ സാഹചര്യത്തിലാണ് ഇങ്ങനെയൊരു മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ കാറിൽ വെച്ച് പോകുമ്പോൾ പുറത്തെ ചൂട് കാരണം കാറിനുള്ളിലെ താപനില വർധിക്കും. ഇതിന്റെ ഭാഗമായി സാനിറ്റൈസർ ആവിയായി, ചെറിയൊരു സ്പാർക്കിൽ പോലും തീ പിടുത്തമുണ്ടാക്കുന്ന സാഹചര്യത്തിലാകും.

Read More: മനുഷ്യനെ അനുകരിച്ച് കുത്തിയിരിക്കുന്ന രസികൻ പൂച്ച- ചിരി വീഡിയോ

ബ്രിട്ടനിലാണ് മുന്നറിയിപ്പ് എങ്കിലും, എല്ലാവരും ജാഗരൂകരാകേണ്ടതാണ്. കാരണം കേരളത്തിൽ മഴക്കാലമാണെങ്കിലും ചൂട് നിറഞ്ഞ അന്തരീക്ഷം ഉണ്ടാകുമ്പോൾ കരുതിയിരിക്കാം. മാത്രമല്ല, ദീർഘകാലം സാനിറ്റൈസറുകൾ കാറിൽ സൂക്ഷിക്കുന്നതും സുരക്ഷിതമല്ല.

Story highlights- the risk of explosion when leaving hand sanitizer in a hot car