‘കണ്ണെടുക്കാൻ തോന്നുന്നില്ല’; മകന്റെ ചിത്രവും പേരും പങ്കുവെച്ച് ടൊവിനോ തോമസ്

June 9, 2020

വീട്ടിലേക്ക് പുതിയ അതിഥിയെത്തിയ വിവരം ടൊവിനോ തോമസ് ആരാധകരുമായി പങ്കുവെച്ചിരുന്നു. ടൊവിനോ തോമസ്- ലിഡിയ ദമ്പതികൾക്ക് ആൺകുഞ്ഞാണ്‌ പിറന്നത്. ഇപ്പോൾ കുഞ്ഞിനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് ടോവിനോ തോമസ്. മാത്രമല്ല, കുഞ്ഞിന്റെ പേരും താരം വെളിപ്പെടുത്തി.

മകൾ ഇസക്കും കുഞ്ഞിനും ഒപ്പമുള്ള ചിത്രമാണ് ടോവിനോ പങ്കുവെച്ചത്.’ ഞങ്ങളുടെ കുഞ്ഞിൽ നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ല. ടഹാൻ ടൊവിനോ എന്ന് ഞങ്ങൾ അവന് പേര് നൽകി. ഹാൻ എന്ന് ഞങ്ങൾ അവനെ വിളിക്കും. സ്നേഹത്തിനും ആശംസയ്ക്കും ഒരുപാട് നന്ദി’- ടൊവിനോ കുറിക്കുന്നു.

2014ലാണ് ടൊവിനോ തോമസ് ലിഡിയയെ വിവാഹം ചെയ്തത്. മകൾ ഇസയുടെ വിശേഷങ്ങൾ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.

Story highlights-Tovino Thomas, sharing his son’s name and picture