കൊവിഡ് കാലത്തെ വിവാഹങ്ങള്‍; പാലിക്കാം, ഈ നിർദേശങ്ങൾ

June 21, 2020

വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തി നടക്കുന്ന വെര്‍ച്വല്‍ വിവാഹങ്ങളും അനുബന്ധ ചടങ്ങുകളും ഈ കൊവിഡ് കാലത്ത് ഒരു ട്രെന്റായി മാറിത്തുടങ്ങിയിരിക്കുന്നു. സാധാരണയായി നടക്കുന്ന കല്യാണങ്ങള്‍ക്കു പക്ഷെ ഈ കാലയളവില്‍ കുറവൊന്നും തന്നെ വന്നിട്ടുമില്ല. ഈ ഒരു സാഹചര്യത്തില്‍ വിവാഹ ചടങ്ങുകളില്‍ നിര്‍ബന്ധമായും അനുഷ്ടിക്കേണ്ട ചില കാര്യങ്ങള്‍ ഇവിടെ പങ്കുവക്കുന്നു.

  • വിവാഹത്തില്‍ പങ്കെടുക്കുന്ന എല്ലാവരും മാസ്ക് ധരിക്കേണ്ടതാണ്.
  • പരസ്പരമുള്ള കുശലാന്വേഷണങ്ങളും സംസാരവും പരമാവധി ഒഴിവാക്കേണ്ടതാണ്.
  • പനി, ചുമ, മൂക്കൊലിപ്പ് തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ വിവാഹത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നതാണ് ഉത്തമം.
  • ഹസ്തദാനം, കാല്‍തൊട്ടു വന്ദിക്കല്‍ തുടങ്ങിയ സ്നേഹ- വന്ദന പ്രകടനങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
  • വിവാഹ സ്ഥലത്ത് ഹാന്‍ഡ് സാനിറ്റൈസറും കൈകഴുകുവാനുള്ള സൗകര്യങ്ങളും ഒരുക്കേണ്ടതാണ്.
  • വിരുന്നും സല്‍ക്കാരവും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചു പരമാവധി ലഘുവാക്കുക.
  • സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന പ്രകാരം വളരെക്കുറച്ചു വ്യക്തികള്‍ മാത്രം (50 പേര്‍) പങ്കെടുക്കുന്ന ഒരു ചടങ്ങായി മാത്രം കൊവിഡ് കാലത്തെ കല്യാണങ്ങള്‍ മാറേണ്ടതുണ്ട്.

ഓര്‍ക്കുക, ഒഴുക്കിനനുസരിച്ചു നീന്താന്‍ നമ്മള്‍ ശീലിക്കണം.

Story highlights-wedding during covid 19