സുന്ദര ഭാവങ്ങളിൽ കണ്ണുകൾ കൊണ്ട് നൃത്തം ചെയ്ത് ഒരു കൊച്ചുമിടുക്കി- ഹൃദ്യം ഈ വീഡിയോ

July 3, 2020

എത്ര വർണിച്ചാലും മതിയാവില്ല, കുട്ടികളുടെ കഴിവുകൾ. പാട്ടും നൃത്തവും അഭിനയവും തുടങ്ങി എന്തിലും ഒരു മടിയുമില്ലാതെ തിളങ്ങാൻ പുതിയ തലമുറ പഠിച്ചുകഴിഞ്ഞു. സ്മാർട്ട് ഫോണുകളുടെ വരവോടെ കുഞ്ഞുങ്ങൾ തങ്ങളുടെ കഴിവുകൾ സ്വയം ക്യാമറയിൽ പകർത്താനും തുടങ്ങി. ചെറുപ്പത്തിൽ തന്നെ കലയോടുള്ള അഭിരുചി പ്രകടിപ്പിക്കുന്ന കുട്ടികൾ എന്നും ഒരു കൗതുകമാണ്.

ഇപ്പോൾ സമൂഹമാധ്യങ്ങളിൽ താരമാകുന്നത് കണ്ണുകളിൽ ഭാവം നിറച്ച് പാട്ടിനൊപ്പം നൃത്തം ചെയ്യുന്ന ഒരു കൊച്ചുമിടുക്കിയാണ്. ശിവ എന്ന കുട്ടി അതിസുന്ദരമായി പാട്ടിനൊപ്പം ഭാവം പകരുകയാണ്. കണ്ണുകൾ കൊണ്ട് നൃത്തം ചെയ്യുന്നു എന്നുവേണം, ആ പ്രകടനത്തെ വിശേഷിപ്പിക്കാൻ.

ഇപ്പോൾ ഈ കൊച്ചുമിടുക്കിയെ തിരയുകയാണ് സമൂഹമാധ്യമങ്ങൾ. ധാരാളംപേർ ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞു. മികച്ച പ്രതികരണമാണ് ഈ കുരുന്നുകലാകാരിയുടെ പ്രകടനത്തിന് ലഭിക്കുന്നത്.

Story highlights-adorable girl dancing video