‘കോവിലിൽ പുലർവേളയിൽ’; പട്ടുപാവാട ചേലിൽ അനശ്വര രാജൻ

July 24, 2020

തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് അനശ്വര രാജൻ. കീർത്തി എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ അനശ്വരയ്ക്ക് കൈനിറയെ ചിത്രങ്ങൾ മലയാളത്തിൽ നിന്നും തമിഴകത്ത് നിന്നും വന്നു. എല്ലാ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുള്ള അനശ്വര, പുതിയ ചിത്രങ്ങളിലൂടെ ആരാധക ശ്രദ്ധ കവരുകയാണ്.

കോവിലിൽ പുലർവേളയിൽ എന്ന വരികൾകൊപ്പമാണ് അനശ്വര ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. നാടൻ ചേലോടെ പാട്ടുപാവാട അണിഞ്ഞ അനശ്വരയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്. ക്ഷേത്ര പശ്ചാത്തലത്തിലുള്ള ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

കണ്ണൂർ പയ്യന്നൂർ സ്വദേശിയായ അനശ്വര, ‘ഉദാഹരണം സുജാത’ എന്ന ചിത്രത്തിലൂടെയാണ് സിനിമാലോകത്തേക്ക് ചുവടുവച്ചത്. മഞ്ജു വാര്യരുടെ മകളുടെ വേഷത്തിലെത്തിയ അനശ്വരയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. eഎട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യ ചിത്രത്തിൽ വേഷമിട്ടത്.

പിന്നീട്, തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ പ്രേക്ഷക പ്രിയങ്കരിയായി മാറുകയായിരുന്നു. ‘എവിടെ’, ‘ആദ്യരാത്രി’ തുടങ്ങിയ ചിത്രങ്ങളിലും അനശ്വര വേഷമിട്ടിരുന്നു. വാങ്ക് എന്ന ചിത്രത്തിലും പ്രധാന കഥാപാത്രമായി എത്തിയിരുന്നു.

Read More: സുശാന്ത് സിംഗിന്റെ അവസാന ചിത്രം ‘ദിൽ ബേചാരാ’ ജൂലൈ 24ന് ഓൺലൈൻ റിലീസിന് ഒരുങ്ങുന്നു

തമിഴ് ചിത്രത്തിൽ അഭിനയിക്കുന്നതിനിടയിലാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. റാംഗി എന്ന ചിത്രത്തിൽ തൃഷയ്‌ക്കൊപ്പമാണ് അനശ്വര വേഷമിടുന്നത്. സിനിമയിൽ തുടക്കമെങ്കിലും ശക്തമായ നിലപാടുകൾ കൊണ്ട് ശ്രദ്ധേയയാണ് അനശ്വര.

Story highlights-anaswara rajan’s traditional photoshoot