ബാലചന്ദ്ര മേനോന്റെ ഒറ്റ ഡയലോഗിൽ മയങ്ങിയ മൃണാൾ സെൻ; രസകരമായ ഓർമകളുമായി “filmy FRIDAYS!”

July 10, 2020

കോടമ്പാക്കത്ത് സിനിമാപ്രവർത്തകരുമായി ഇടപഴകി അഭിമുഖങ്ങളിലൂടെ ശ്രദ്ധേയനായി തുടങ്ങിയ ബാലചന്ദ്ര മേനോന് ഒരു സീരിയസ് ജേർണലിസ്റ്റ് എന്ന പേര് ലഭിച്ചത് പ്രസിദ്ധ ബംഗാൾ സംവിധായകനായ മൃണാൾ സെന്നുമായുള്ള അഭിമുഖത്തിന് ശേഷമായിരുന്നു. കൗശലപൂർവ്വം ലഭിച്ച ആ അപൂർവ്വ അഭിമുഖത്തിന്റെ ഓർമകളാണ് ബാലചന്ദ്ര മേനോൻ “filmy FRIDAYS!”ൽ പങ്കുവയ്ക്കുന്നത്.

സത്യജിത്ത് റേയ്ക്ക് ഒപ്പം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായ മൃണാൾ സെന്നിന്റെ അഭിമുഖം ലഭിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പത്രപ്രവർത്തകനെന്ന രീതിയിൽ ആദ്യ ശ്രമത്തിൽ പരാജയപ്പെട്ടെങ്കിലും അവസാനം ബാലചന്ദ്ര മേനോൻ ആ ലക്ഷ്യം സാക്ഷാത്കരിച്ചു.

Read More: വൃക്കരോഗത്തോട് പൊരുതി നടന്‍ പൊന്നമ്പലം; ചികിത്സയും മക്കളുടെ പഠന ചെലവും ഏറ്റെടുത്ത് കമല്‍ഹാസന്‍

ഒരു മാധ്യമപ്രവർത്തകനെയും കാണണ്ട എന്ന് പറഞ്ഞ മൃണാൾ സെൻ, അദ്ദേഹത്തിന്റെ ഒരു ചിത്രം മാത്രം കണ്ടിട്ടുള്ള, ആർട്ട് സിനിമകളുടെ ആരാധകനല്ലാത്ത ബാലചന്ദ്ര മേനോന് നൽകിയത് രണ്ടു ലക്കം പ്രസിദ്ധീകരിക്കാനുള്ള വിശാലമായ അഭിമുഖമാണ്. മാത്രമല്ല, ഒരു മോഡൽ എന്നപോലെ മൃണാൾ സെൻ ബാലചന്ദ്ര മേനോന് മുന്നിൽ ചിത്രങ്ങൾക്കായി പോസ് ചെയ്യുകയും ചെയ്തു. ആ രസകരമായ അഭിമുഖത്തിന്റെ ഓർമകളാണ് “filmy FRIDAYS!”ൽ ബാലചന്ദ്ര മേനോൻ പങ്കുവയ്ക്കുന്നത്. എല്ലാ വെള്ളിയാഴ്ചകളിലും സിനിമാവിശേഷങ്ങൾ “filmy FRIDAYS!”ലൂടെ കാണാം.

Story highlights- balachandra menon about mrinal sen