മീശയില്ലാത്ത പ്രേംനസീറിൽ ഒളിഞ്ഞിരിക്കുന്ന വില്ലൻ- നിത്യഹരിത നായകന്റെ ഓർമ്മകളിൽ ”filmy FRIDAYS!”

July 18, 2020

ബാലചന്ദ്ര മേനോന്റെ കോടമ്പാക്കം ഓർമകളിൽ പ്രേംനസീറിന് വലിയ സ്ഥാനമുണ്ട്. പത്രപ്രവർത്തകനിൽ ആരംഭിച്ച് സംവിധായകനും സഹനടനായുമെല്ലാം വളർന്ന നസീറുമായുള്ള ബന്ധത്തെക്കുറിച്ചാണ് ”filmy FRIDAYS!”ന്റെ പുതിയ എപ്പിസോഡിലും ബാലചന്ദ്ര മേനോൻ പങ്കുവയ്ക്കുന്നത്.

മലയാളികളുടെ നിത്യഹരിത നായകനെ ബാലചന്ദ്ര മേനോൻ ആദ്യമായി കാണുന്നത് അഭിമുഖത്തിനായാണ്. അന്നത്തെ കാലഘട്ടത്തിൽ നസീറിനെ ആദ്യമായി കാണുന്ന അമ്പരപ്പോടെയാണ് ബാലചന്ദ്ര മേനോൻ എ വി എം സ്റുഡിയോയിലെത്തുന്നത്.

ഒരു പത്രപ്രവർത്തകനായി മുന്നിലെത്തിയെങ്കിലും അദ്ദേഹത്തിന്റെ ഉള്ളിൽ സിനിമയോടുള്ള അടങ്ങാത്ത ആഗ്രഹം നസീർ തിരിച്ചറിഞ്ഞിരുന്നു. നസീറിനെ സംബന്ധിച്ച് ഒരു രസകരമായ കൗതുകം ബാലചന്ദ്ര മേനോൻ കണ്ടെത്തിയിരുന്നു. മീശയില്ലാത്ത നസീറിൽ ഒരു വില്ലൻ ലുക്കുണ്ടെന്നതാണ് കണ്ടെത്തൽ.

നടനായും സംവിധായകനായും നസീറിനൊപ്പം പ്രവർത്തിച്ച അനുഭവവും ബാലചന്ദ്ര മേനോൻ ”filmy FRIDAYS!”ൽ പങ്കുവയ്ക്കുന്നു.

Story highlights-balachandra menon about premnazir