സിനിമയ്ക്ക് മുൻപുള്ള കാലം- കോളേജ് കാല ചിത്രം പങ്കുവെച്ച് പാർവതി

July 13, 2020

അവതാരകയായി ക്യാമറയ്ക്ക് മുന്നിലേക്കെത്തി അന്താരാഷ്ത്ര വേദികളിൽ മലയാള സിനിമയുടെ അഭിമാനമായി മാറിയ നടിയാണ് പാർവതി തിരുവോത്ത്. ശക്തമായ നിലപാടുകളിലൂടെ കരിയറിൽ വേറിട്ട വ്യക്തിത്വമായി മാറിയ പാർവതി ഈ ലോക്ക് ഡൗൺ കാലത്ത് പഴയ ഓർമ്മകളുടെ പിന്നാലെയാണ്.

കുട്ടിക്കാല ചിത്രങ്ങൾക്കൊപ്പം പാർവതി പങ്കുവയ്ക്കുകയാണ് തന്റെ കോളേജ് കാലവും. സുഹൃത്തിനൊപ്പമുള്ള ചിത്രമാണ് പാർവതി ആരാധകർക്കായി പങ്കുവയ്ക്കുന്നത്. സിനിമയ്ക്ക് മുൻപും അവതാരകയായതിന് ശേഷവുമുള്ള കാലമെന്നാണ് നടി ചിത്രത്തിനൊപ്പം കുറിക്കുന്നത്.

Read More: സമൂഹമാധ്യമങ്ങൾ തിരഞ്ഞ ഇന്ത്യയിലെ ഏക സ്വർണക്കടുവ ഇവിടെയുണ്ട്- ഒരു അപൂർവ കാഴ്ച

തിരുവനന്തപുരം ഓൾ സെയിന്റ്സ് കോളേജ് വിദ്യാർഥിനിയായിരുന്നു പാർവതി. ഇംഗ്ലീഷ് സാഹിത്യമായിരുന്നു വിഷയം. ‘നോട്ട്ബുക്ക്’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ പാർവതി ഇപ്പോൾ ബോളിവുഡിലും താരമാണ്.

Story highlights-college day throwback photo of parvathy