സംസ്ഥാനത്ത് ഇന്ന് 211 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 201 പേർ രോഗമുക്തരായി

July 3, 2020
pinarayi

സംസ്ഥാനത്ത് ഇന്ന് 211 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ഇന്നാണ്. രോഗം സ്ഥിരീകരിച്ചവരിൽ 138 പേർ വിദേശത്ത് നിന്നും എത്തിയവരാണ്, 39 പേർ അന്യസംസ്ഥാനത്ത് നിന്നും എത്തിയവരാണ്. 27 പേർക്ക് സമ്പർക്കം മൂലമാണ് രോഗം സ്ഥിരീകരിച്ചത്. 201 പേർ രോഗമുക്തരായി.

മലപ്പുറം 35, കൊല്ലം 23, ആലപ്പുഴ 21, തൃശൂര്‍ 21, കണ്ണൂര്‍ 18, എറണാകുളം 17, തിരുവനന്തപുരം 17,പാലക്കാട് 14, കോട്ടയം 14, കോഴിക്കോട് 14, കാസര്‍കോട് ,7 പത്തനംതിട്ട 7, ഇടുക്കി 2, വയനാട് 1, എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍. 

രോഗം ഭേദമായവരുടെ ജില്ലതിരിച്ചുള്ള കണക്കുകൾ പ്രകാരം തിരുവനന്തപുരം 5, പത്തനംതിട്ട 29, ആലപ്പുഴ 2, കോട്ടയം 16, എറണാകുളം 20, തൃശൂര്‍ 5, പാലക്കാട് 68, മലപ്പുറം 10, കോഴിക്കോട് 11, വയനാട് 10, കണ്ണൂര്‍ 13, കാസർകോട് 12 എന്നിങ്ങനെയാണ് കണക്കുകൾ.

Story Highlights: Covid 19 updates